ചെങ്ങന്നൂർ ജില്ല ആശുപത്രി പ്രവർത്തിക്കുന്ന ബഹുനില കെട്ടിടം

പ്രവർത്തനം രണ്ടിടത്ത്; കൂട്ടിന് അസൗകര്യങ്ങളും

ചെങ്ങന്നൂർ: രാജഭരണകാലത്ത് എം.സി റോഡിൽ അടൂരിനും തിരുവല്ലക്കും ഇടയിൽ 1943ൽ പ്രസവാശുപത്രിയായാണ് ചെങ്ങന്നൂർ നഗരഹൃദയത്തിൽ സർക്കാർ ആതുരാലയം ആരംഭിച്ചത്. പിന്നീടത് എല്ലാ വിഭാഗം ചികിത്സകളും ലഭ്യമാകുന്ന വിധത്തിൽ താലൂക്ക് ആശുപത്രിയായി മാറി.

പരിമിതിക്കുള്ളിൽനിന്ന് ജില്ല ആശുപത്രിയായി ഉയർത്തിയതോടെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ച് ക്രമീകരണമൊരുക്കി. സർ സി.പി. രാമസ്വാമി അയ്യരുടെ കാലത്തുള്ള പഴയ ഓടിട്ട കെട്ടിടം പൊളിച്ച് നാലുനില കോൺക്രീറ്റ് സമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. എല്ലാ ചികിത്സ വിഭാഗങ്ങളും ഒരു കുടക്കീഴിലെന്ന ആശയമാണ് പിന്നിൽ.

കെട്ടിടം പൊളിച്ചതോടെ ആശുപത്രി ഒരുവിഭാഗം ഗവ. ബോയ്സ് ഹൈസ്കൂളിലേക്ക് കഴിഞ്ഞ വർഷമാണ് മാറ്റിയത്. ഇവിടെ ജനറൽ വിഭാഗം ഒ.പി, ഫിസിഷ്യൻ, സർജൻ, ഇ.എൻ.ടി, കണ്ണ്, ജീവിതശൈലി രോഗനിർണയം, ഫിസിയോ തെറപ്പി, അത്യാഹിതം, ജനറൽ വാർഡ്, ലാബ്, ഫാർമസി, എക്സ്റേ, ഇസിജി, സ്റ്റോർ, പാലിയേറ്റിവ്, ഓഫിസ് എന്നിവ പ്രവർത്തിക്കുന്നു. വ്യായാമത്തിനുള്ള ഉപകരണങ്ങൾ, ജനറേറ്റർ, 24 മണിക്കൂറും ഫാമർസി, ലബോറട്ടറിയും ഇ.സി.ജിയും പ്രവർത്തനക്ഷമമാണ്.മൂന്നുനിലകളിലുള്ള മാതൃ-ശിശു വിഭാഗം എം.സി.എച്ച് ബ്ലോക്കിലാണ്.

താഴത്തെ നിലയിൽ കുട്ടികളുടെ വാർഡ്, പീഡിയാട്രീഷ്യൻ, ഗൈനക്കോളജി, ത്വഗ്രോഗം, മാനസികാരോഗ്യം, ഡെന്‍റൽ, പി.പി യൂനിറ്റ്, ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നു കുറിക്കാനുള്ള മുറികൾ എന്നിവയും രണ്ടാം നിലയിൽ പ്രസവ വാർഡ്, ശസ്ത്രക്രിയ വിഭാഗം, മൂന്നാം നിലയിൽ പോസ്റ്റ് ഓപറേറ്റിവ് വാർഡ്.

ഗൈനക്കോളജിക്ക് മൂന്നും സർജൻ ഡോക്ടർമാർ രണ്ടുവീതവും മറ്റുള്ള വിഭാഗങ്ങൾക്ക് ഓരോ ഡോക്ടർമാർ വീതവുമാണുള്ളത്. 120ഓളം ജീവനക്കാരുണ്ട്. കിടത്തിച്ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണമനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇല്ല. കെട്ടിടംപണി പൂർത്തിയാകുമ്പോൾ ജനറൽ വാർഡ്, ഹാൾ എന്ന സങ്കൽപം മാറ്റി ഒറ്റമുറികളും നാലും അഞ്ചും കിടക്കകൾ വീതമുള്ള സംവിധാനങ്ങളാക്കണമെന്ന് ആവശ്യമുണ്ട്.

പൊലീസ് സർജന്റെ സേവനമുള്ള ഇവിടെ ദിവസവും മൂന്ന് നാല് പോസ്റ്റ്മോർട്ടമെങ്കിലും നടക്കാറുണ്ട്.എന്നാൽ, സ്ഥലപരിമിതിമൂലം മൃതദേഹങ്ങൾ മുറിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും രോഗികളായി എത്തുന്നവരുടെ ഇടയിലൂടെയാണ്. രണ്ടിടത്തെയും ഒ.പികളിൽ 800ലധികം പേരാണ് ദിവസവും ഒത്തുന്നത്.

ഒ​രു​വി​ഭാ​ഗം ​ പ്ര​വ​ർ​ത്ത​ിക്കുന്നത്​ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ

അ​സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ ആ​ശു​പ​ത്രി​യു​ടെ ഒ​രു​വി​ഭാ​ഗം സ​ർ​ക്കാ​ർ ബോ​യ്​​സ്​ ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.തു​ട​ക്ക​ത്തി​ൽ സ്കൂ​ൾ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ ​പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​ടി​ച്ച​മ​ർ​ത്തി​യ​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ വേ​ഗം ഒ​ച്ചി​ഴ​യു​ന്ന വി​ധ​ത്തി​ലാ​ണ്.

ഗവ. ബോയ്​സ്​ ഹൈസ്​കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ജില്ല ആശുപത്രി

പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​കു​ന്ന​തോ​ടൊ​പ്പം ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, ട്രോ​മാ​കെ​യ​ർ, പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യം, മോ​ർ​ച്ച​റി, വ്യാ​യാ​മ​ത്തി​ന്​ ത്രെ​ഡ് വീ​ൽ എ​ന്നി​വ​കൂ​ടി ഒ​രു​ക്ക​ണം.

പദവി ഉയർന്നിട്ടും മാറ്റമില്ലാതെ...

1943 ഡിസംബർ 15ന് സർ സി.പി. രാമസ്വാമി അയ്യർ സ്മാരക മെറ്റേണിറ്റി വാർഡായി ചെങ്ങന്നൂർ വടക്കേകരയിൽ പുലിക്കുന്നിന് സമീപം ഓടുമേഞ്ഞ ധർമാശുപത്രിയായി നിലവിൽവന്ന ആശുപത്രി 2001 മാർച്ച് ഏഴിന് താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ റഫറൽ ആശുപത്രിയായി ഉയർത്തി.

എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. കാർഡിയോളജി, കാത്ത് ലാബ്, ന്യൂറോ സർജൻ, ഭിന്നശേഷി, എല്ലാ മാസവും രണ്ടാം ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ഒരു ടീമെത്തി ഭിന്നശേഷി പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽക്കുന്ന രീതിയുമുണ്ടായിരുന്നു. അത് ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല.എം.സി റോഡിൽ വർധിക്കുന്ന വാഹനാപകടങ്ങളിൽപെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകി ആലപ്പുഴ - കോട്ടയം മെഡിക്കൽ കോളജുകളിലേക്ക് അയക്കുന്ന പതിവിന് ഇനിയും മാറ്റമില്ല.

ആശുപത്രി പ്രവർത്തനം രണ്ടായി മാറിയതോടെ പല പ്രധാന ക്ലിനിക്കൽ ലാബ് പരിശോധനകൾക്കായി മാവേലിക്കര, തിരുവല്ല ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.സ്പെഷലൈസ് ഡോക്ടർമാർ, ജനറൽ സർജൻ എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. മേജർ ഓപറേഷനുകൾ, ബ്ലഡ് ബാങ്ക് എന്നിവയില്ല. പേരിലും പദവിയിലും ജില്ല ആശുപത്രിയെന്ന് അവകാശപ്പെടാമെന്നു മാത്രം.

(അവസാനിച്ചു)

Tags:    
News Summary - Chengannur district hospital in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.