ചേർത്തല: ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കായികമേള തിങ്കളാഴ്ച മുതൽ 14 വരെ മുഹമ്മയിൽ നടക്കും. മൂവായിരത്തോളം താരങ്ങൾ മേളയിൽ മാറ്റുരക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി. രാജേശ്വരിയും ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.സി. കൃഷ്ണകുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്, കലവൂർ ലിമിറ്റ്ലസ് സ്പോർട്സ് ഹബ്, നസ്രത്ത് കർമൽ സ്കൂൾ ഗ്രൗണ്ട്, എ.ബി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
തിങ്കളാഴ്ച രാവിലെ മുതൽ ഡി.വി.എച്ച്.എസ്.എസിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ പോൾവാൾട്ട്, ട്രിപ്പിൾ ജംപ്, ഹൈജംപ് എന്നിവ നടത്തും.
ചൊവ്വാഴ്ച ലിമിറ്റ്ലസ് സ്പോർട്സ് ഹബിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ മത്സരങ്ങൾ. പ്രധാന വേദിയായ നസ്രത്ത് കാർമൽ ഗ്രൗണ്ടിൽ 11ന് രാവിലെ 10ന് കായിക മേള എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
11 മുതൽ 14 വരെ നസ്രത്ത് കാർമൽ ഗ്രൗണ്ടിൽ ഓട്ടം, നടത്തം, ലോങ് ജപ്, ഷോട്ട്പുട്ട്, ഹർഡിൽസ്, റിലേ, ട്രിപ്പിൾ ജംപ് മത്സരങ്ങൾ നടക്കും. 14ന് എ.ബി.വി.എച്ച്.എസ്.എസിൽ സീനിയർ ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഹാമർ ത്രോയും രാവിലെ മുഹമ്മയിൽ ക്രോസ്കൺട്രി മത്സരവും നടത്തും. വൈകീട്ട് കായിക മേളയുടെ സമാപന സമ്മേളനം നസ്രത്ത് കാർമൽ ഗ്രൗണ്ടിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം മിതി അധ്യക്ഷ എം.വി. പ്രിയ അധ്യക്ഷത വഹിക്കും.
വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. റിയാസ്, പി.എസ്. ഷാജി, വി. അഞ്ജു, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മുഹമ്മ മദർ തെരേസ സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, പ്രഥമാധ്യാപകൻ ജയിംസ് കുട്ടി, സംഘടന നേതാക്കളായ പി.ഡി. ജോഷി, ഇ.ആർ. ഉദയകുമാർ, സെക്രട്ടറി വി. സവിനയൻ, കോഓഡിനേറ്റർ വി. വിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.