Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightആലപ്പുഴ ജില്ല സ്കൂൾ...

ആലപ്പുഴ ജില്ല സ്കൂൾ കായികമേള; നാളെ മുതൽ മുഹമ്മയിൽ

text_fields
bookmark_border
ആലപ്പുഴ ജില്ല സ്കൂൾ കായികമേള; നാളെ മുതൽ മുഹമ്മയിൽ
cancel

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള തി​ങ്ക​ളാ​ഴ്ച മു​ത​ൽ 14 വ​രെ മു​ഹ​മ്മ​യി​ൽ ന​ട​ക്കും. മൂ​വാ​യി​ര​ത്തോ​ളം താ​ര​ങ്ങ​ൾ മേ​ള​യി​ൽ മാ​റ്റു​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റു​മാ​യ കെ.​ജി. രാ​ജേ​ശ്വ​രി​യും ജ​ന​റ​ൽ ക​ൺ​വീ​ന​റും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​മാ​യ സി.​സി. കൃ​ഷ്ണ​കു​മാ​റും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചാ​ര​മം​ഗ​ലം ഡി.​വി.​എ​ച്ച്.​എ​സ്.​എ​സ്, ക​ല​വൂ​ർ ലി​മി​റ്റ്ല​സ് സ്പോ​ർ​ട്സ് ഹ​ബ്, ന​സ്ര​ത്ത് ക​ർ​മ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, എ.​ബി.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ഡി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ പോ​ൾ​വാ​ൾ​ട്ട്, ട്രി​പ്പി​ൾ ജം​പ്, ഹൈ​ജം​പ്​ എ​ന്നി​വ ന​ട​ത്തും.

ചൊ​വ്വാ​ഴ്ച ലി​മി​റ്റ്ല​സ് സ്പോ​ർ​ട്സ് ഹ​ബി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളു​ടെ ജാ​വ​ലി​ൻ ത്രോ, ​ഡി​സ്‌​ക​സ് ത്രോ, ​ഹാ​മ​ർ ത്രോ ​മ​ത്സ​ര​ങ്ങ​ൾ. പ്ര​ധാ​ന വേ​ദി​യാ​യ ന​സ്ര​ത്ത്​ കാ​ർ​മ​ൽ ഗ്രൗ​ണ്ടി​ൽ 11ന് ​രാ​വി​ലെ 10ന് ​കാ​യി​ക മേ​ള എ​ച്ച് സ​ലാം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

11 മു​ത​ൽ 14 വ​രെ ന​സ്ര​ത്ത്​ കാ​ർ​മ​ൽ ഗ്രൗ​ണ്ടി​ൽ ഓ​ട്ടം, ന​ട​ത്തം, ലോ​ങ് ജ​പ്, ഷോ​ട്ട്പു​ട്ട്, ഹ​ർ​ഡി​ൽ​സ്, റി​ലേ, ട്രി​പ്പി​ൾ ജം​പ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 14ന് ​എ.​ബി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ സീ​നി​യ​ർ ഡി​സ്ക​സ് ത്രോ, ​ജാ​വ​ലി​ൻ ത്രോ, ​ഹാ​മ​ർ ത്രോ​യും രാ​വി​ലെ മു​ഹ​മ്മ​യി​ൽ ക്രോ​സ്​​ക​ൺ​ട്രി മ​ത്സ​ര​വും ന​ട​ത്തും. വൈ​കീ​ട്ട് കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​സ്ര​ത്ത്​ കാ​ർ​മ​ൽ ഗ്രൗ​ണ്ടി​ൽ എ.​എം. ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ സ്ഥി​രം മി​തി അ​ധ്യ​ക്ഷ എം.​വി. പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ആ​ർ. റി​യാ​സ്, പി.​എ​സ്. ഷാ​ജി, വി. ​അ​ഞ്ജു, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് സ്വ​പ്ന ഷാ​ബു, മു​ഹ​മ്മ മ​ദ​ർ തെ​രേ​സ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജ​യിം​സ് കു​ട്ടി, സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പി.​ഡി. ജോ​ഷി, ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി വി. ​സ​വി​ന​യ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ വി. ​വി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha district school sports fair
News Summary - Alappuzha District School Sports Fair; From tomorrow in Muhamma
Next Story