ചേർത്തല: ഡോക്ടർമാർ ഇല്ലാതായതോടെ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം നോക്കുകുത്തിയാവുന്നു. അത്യാഹിത വിഭാഗം പോലും പ്രവർത്തിക്കുന്നില്ല. ആരോഗ്യവകുപ്പിൽനിന്ന് രണ്ട് ഡോക്ടർമാരെയും പഞ്ചായത്ത് ഒരു ഡോക്ടറെയുമാണ് നിയമിച്ചിരുന്നത്.
ഇതിൽ ഒരാൾ ഉന്നത പഠനത്തിനും മറ്റു രണ്ടുപേരും പ്രസവാവധിയിലുമാണ്. മുഹമ്മ താലൂക്ക് ആശുപത്രിയിലെയും സമീപത്തെ മറ്റ് ആശുപത്രികളിൽനിന്നുമായി ഡോക്ടർമാരെ ഇവിടേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പലപ്പോഴും ഇവർക്ക് കൃത്യസമയത്ത് എത്താൻ കഴിയാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. എൻ.എച്ച്.എം ഇടപെട്ട് ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ആലപ്പുഴ മംഗലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ഇല്ലെന്ന കാരണത്താൽ മടക്കിവിളിച്ചു.
ആശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.