ഡോക്ടറില്ല; കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രം നോക്കുകുത്തി
text_fieldsചേർത്തല: ഡോക്ടർമാർ ഇല്ലാതായതോടെ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം നോക്കുകുത്തിയാവുന്നു. അത്യാഹിത വിഭാഗം പോലും പ്രവർത്തിക്കുന്നില്ല. ആരോഗ്യവകുപ്പിൽനിന്ന് രണ്ട് ഡോക്ടർമാരെയും പഞ്ചായത്ത് ഒരു ഡോക്ടറെയുമാണ് നിയമിച്ചിരുന്നത്.
ഇതിൽ ഒരാൾ ഉന്നത പഠനത്തിനും മറ്റു രണ്ടുപേരും പ്രസവാവധിയിലുമാണ്. മുഹമ്മ താലൂക്ക് ആശുപത്രിയിലെയും സമീപത്തെ മറ്റ് ആശുപത്രികളിൽനിന്നുമായി ഡോക്ടർമാരെ ഇവിടേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പലപ്പോഴും ഇവർക്ക് കൃത്യസമയത്ത് എത്താൻ കഴിയാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. എൻ.എച്ച്.എം ഇടപെട്ട് ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ആലപ്പുഴ മംഗലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ഇല്ലെന്ന കാരണത്താൽ മടക്കിവിളിച്ചു.
ആശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.