ചേർത്തല: വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ നടത്തിയത് തെൻറ ഇളയ മകളുടെ വരുമാനം കൊണ്ടായിരുന്നു. ഇനി മരുന്നിനും ഭക്ഷണത്തിനും ആരുടെ മുന്നിൽ കൈനീട്ടുമെന്ന് കരഞ്ഞുപറഞ്ഞപ്പോൾ കണ്ടുനിന്നവർക്കും ദുഃഖം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വെള്ളിയാഴ്ച സഹോദരി ഭർത്താവ് കൊലചെയ്ത ഹരികൃഷ്ണയുടെ പിതാവ് ഉല്ലാസിെൻറ വാക്കുകളാണ് നാടിനു നൊമ്പരമായത്.
ഗുരുതര വൃക്ക രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുകയാണ് ഉല്ലാസ്. താലൂക്ക് ആശുപത്രിയിൽ ഹരികൃഷ്ണ കരാർ അടിസ്ഥാനത്തിൽ നഴ്സിങ് ജോലി തുടങ്ങുമ്പോൾ മുതൽ പിതാവിെൻറ ചികിത്സക്കായി പണം മാറ്റിവെക്കാൻ തുടങ്ങിയിരുന്നു.
ഇതിൽനിന്ന് കിട്ടുന്ന മുഴുവൻ തുകയും വീട്ടിലേക്കും മരുന്നിനുമാണ് ഉപയോഗിച്ചിരുന്നത്. സഹോദരി നീതുവും എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിന് കിട്ടുന്ന തുക മുഴുവൻ ഭർത്താവ് രതീഷ് വാങ്ങിക്കുകയായിരുന്നു പതിവ്. മാതാവ് സുവർണ വല്ലപ്പോഴും തൊഴിലുറപ്പിന് പോകും. സഹോദരിയുടെ രണ്ട് കുട്ടികൾക്കും സഹായം ചെയ്യുന്നത് ഹരികൃഷ്ണയായിരുന്നു.
രതീഷിനോട് വീട്ടിലുള്ളവർക്കും ഹരികൃഷ്ണക്കും താൽപര്യമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും വാഹനത്തിൽനിന്ന് ഇറങ്ങുന്നതിനും കയറുന്നതിനുമിടെ ഹരികൃഷ്ണയെ രതീഷ് മർദിക്കാറുണ്ടെന്ന് അയൽവാസികളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.