അമ്പലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവുകളെ വളർത്തിയ കർഷകര്‍ പ്രതിസന്ധിയിലായി. ഏറെ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവന്ന താറാവുകളെ കൊന്ന് തീയിലിടുമ്പോള്‍ എരിഞ്ഞമരുന്നത് കര്‍ഷകരുടെ സ്വപ്നമാണ്. കൊന്ന് സംസ്കരിക്കുന്ന താറാവുകളുടെ നഷ്ടപരിഹാരം കിട്ടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല.
മൂന്നാഴ്ച മുമ്പുമുതലാണ് പുറക്കാട് താറാവുകൾ കൂട്ടമായി ചത്തുതുടങ്ങിയത്. പതിനായിരത്തിലധികം താറാവുകളാണ് ഏതാനും ദിവസത്തിനിടെ ചത്തത്. 70 ദിവസം പ്രായമായ താറാവുകളാണ് ചത്തത്. കുട്ടനാട് മേഖലയിലെ നെടുമുടി, എടത്വ അടക്കം പ്രദേശങ്ങളിലും താറാവുകൾ കൂട്ടത്തോടെ ചത്തു.
കോവിഡിനുശേഷം പ്രതിസന്ധിയില്‍നിന്ന് കരകയറുമ്പോഴാണ് രോഗബാധ കര്‍ഷകരെ വലക്കുന്നത്. ഒന്നിന് 24 രൂപ നിരക്കില്‍ വാങ്ങി വളര്‍ത്തുന്ന കുഞ്ഞുങ്ങളാണ് മൂന്നുമാസത്തിനു ശേഷം ഇറച്ചിത്താറാവായി വില്‍ക്കുന്നത്. തുടക്കത്തില്‍ കോഴിത്തീറ്റയും കക്കയുമാണ് നല്‍കുക.
പിന്നീട്, അരി നല്‍കും. കടകളില്‍ വിൽപനക്ക് യോഗ്യമല്ലാത്ത അരിയാണ് ഇത്തരത്തില്‍ നല്‍കുക. കിലോക്ക് ഏതാണ്ട് 20 രൂപക്കാണ് ഈ അരി ലഭിക്കുക. ഇതിനുപുറമെ കൂലിയിനത്തിലും വന്‍ തുക ചെലവാകും. ശരാശരി 1000 താറാവിന് ഒരു നോട്ടക്കാരന് വേണം. ഇയാള്‍ക്ക് ഒരുദിവസം 1000 രൂപ കൂലിയായി നല്‍കണം. ഇവക്കെല്ലാം ശേഷം വില്ക്കുമ്പോള് താറാവൊന്നിന് കര്ഷകന് ലഭിക്കുന്നത് 200-250 രൂപയാണ്.
ഇതേ താറാവിനെ വിപണിയില്‍ വില്‍ക്കുന്നത് 300-350 രൂപക്കും. പ്രതിരോധ നടപടികളുടെ ഭാഗമായി കൊന്നൊടുക്കുന്നവക്ക് വളര്‍ച്ചയനുസരിച്ച് 100, 200 മുട്ടകള്‍ക്ക് അഞ്ച് രൂപ വീതമാണ് കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രോഗബാധയുണ്ടാകുന്നത് കര്‍ഷകരെ നിരാശയിലാക്കുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ആയിരക്കണക്കിന് താറാവുകളെ രോഗം ബാധിച്ച് കൊന്നൊടുക്കിയിരുന്നു. ഇവയുടെ നഷ്ടപരിഹാരംപോലും പലര്‍ക്കും ലഭിച്ചിട്ടില്ല.
കുട്ടനാട്: ക്രിസ്മസ് വിപണി പ്രതീക്ഷിച്ച് വളര്‍ത്തിയ താറാവുകള്‍ ചത്തുവീഴുമ്പോള്‍ കര്‍ഷകരുടെ നെഞ്ചുപിടയുകയാണ്.
മൃഗസംരക്ഷണ വകുപ്പിെൻറ കണക്കുപ്രകാരം ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച് ചത്ത താറാവുകളുടെ എണ്ണം 30,241 ആണ്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളോടെയാണ് താറാവുകള്‍ ചാവുന്നതെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വളര്‍ച്ചയെത്തിയ താറാവുകള്‍ പെട്ടെന്നു തൂങ്ങിനില്ക്കുകയും തല വട്ടംകറക്കുകയും പിടഞ്ഞുവീണു ചാകുകയുമായിരുെന്നന്ന് കര്‍ഷകര്‍ പറഞ്ഞു. പുറക്കാട്, നെടുമുടി, തകഴി, കരുവാറ്റ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചാവുന്ന താറാവുകളുടെ ലക്ഷണം ഒന്നുതന്നെയാണ്.
ആലപ്പുഴ: പക്ഷിപ്പനി പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് സാധാരണ പകരാറില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറയും മുഖാവരണവും ധരിക്കണം. ചത്ത പക്ഷികളെയും അവയുടെ മുട്ട, കാഷ്ഠം എന്നിവയും ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം.
പനി, ദേഹവേദന, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ചികിത്സ തേടണം. പുറക്കാട്, തകഴി പഞ്ചായത്തുകളില്‍ താറാവുകളില്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തുന്നുണ്ട്. തകഴിയില്‍ 154 വീടുകള്‍ സന്ദര്‍ശിച്ച് പനിനിരീക്ഷണവും ബോധവത്കരണവും നടത്തി.
താറാവ് കര്‍ഷകര്‍, ചത്ത താറാവുകളെ കൈകാര്യം ചെയ്തവര്‍, അവരുമായി ഇടപഴകിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.