ആലപ്പുഴ: 43 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സി.പി.എം പ്രവർത്തകനെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ.
സി്പി.എം ആലപ്പുഴ തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പൊരിയന്‍റെ പറമ്പില്‍ കെ. സജീവന്‍റെ തിരോധാനത്തിലാണ് കോൺഗ്രസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കുടുംബത്തിന് നിയമസഹായം ഉറപ്പാക്കുമെന്നും സജീവന്‍റെ വസതിലെത്തിയ സുധാകരൻ പറഞ്ഞു.
ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പ് കാണാതായതിന് പിന്നിൽ സി.പി.എമ്മിലെ വിഭാഗീയത ആണെന്നാണ് ആരോപണം. സജീവനെ കാണാതായത് സി.പി.എം അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. സംശയമുള്ളവരെ വീട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും ചോദ്യംചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിനും കുടുംബത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.