സൈബർ തട്ടിപ്പുകൾ കൂടുന്നു; ജാഗ്രത വേണമെന്ന് ജില്ല പൊലീസ് മേധാവി

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം.​പി മോ​ഹ​ന​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം 94 സൈ​ബ​ർ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 2024 ന​വം​ബ​ർ വ​രെ 251 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ 58 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

2023 ൽ ​ജി​ല്ല​യി​ൽ മാ​ത്രം ല​ഭി​ച്ച ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പ​രാ​തി​ക​ളു​ടെ എ​ണ്ണം 1028 ആ​ണ്. 2022 ൽ ​ഇ​ത് 546 ആ​യി​രു​ന്നു. 2024ൽ ​മാ​ത്രം സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ 34.53 കോ​ടി രൂ​പ ജി​ല്ല​യി​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ പ​ല​തും കോ​ട​തി​ക്ക് പു​റ​ത്തു​വ​ച്ച് ത​ന്നെ തീ​ർ​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പൊ​ലീ​സ് ന​ട​പ​ടി​ക​ളി​ലൂ​ടെ പ​രാ​തി​ക്കാ​ർ​ക്ക് ജി​ല്ല​യി​ല്‍ 82 ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ എ​ടു​ക്കു​ന്ന​തെ​ങ്കി​ലും ചെ​റി​യ ശ്ര​ദ്ധ​ക്കു​റ​വ് കൊ​ണ്ട് ധാ​രാ​ളം പേ​ർ​ക്ക് പ​ണം ന​ഷ്ട​പ്പെ​ടു​ന്നു. 2024ൽ ​മാ​ത്രം സം​സ്ഥാ​ന​ത്ത് ആ​കെ സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ 657 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ൾ​ക്ക് നി​ക്ഷേ​പ ത​ട്ടി​പ്പി​ലൂ​ടെ 7.55 കോ​ടി രൂ​പ ന​ഷ്ട​മാ​യി.​സം​സ്ഥാ​ന​ത്തു​ത​ന്നെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ ഒ​ന്നാ​ണി​ത്. മാ​ന്നാ​ർ സ്വ​ദേ​ശി​ക്കും കോ​ടി​ക​ൾ ന​ഷ്ട​പ്പെ​ട്ടു.​വെ​ൺ​മ​ണി സ്വ​ദേ​ശി​ക്ക് നി​ക്ഷേ​പ ത​ട്ടി​പ്പി​ലൂ​ടെ 1.30 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക്ക് ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ 99 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു.​ട്രാ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞും ചേ​ർ​ത്ത​ല സ്വ​ദേ​ശി​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി.​നി​ക്ഷേ​പ ത​ട്ടി​പ്പ്, കെ. ​വൈ സി ​അ​പ്‌​ഡേ​ഷ​ൻ ത​ട്ടി​പ്പ്, കു​റി​യ​ർ വ​ന്ന​താ​യി പ​റ​ഞ്ഞു​ള്ള ത​ട്ടി​പ്പ്,ലോ​ൺ അ​നു​വ​ദി​ച്ച​താ​യി പ​റ​ഞ്ഞ്, വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞ് വ്യാ​ജേ​ന തു​ക സ​മാ​ഹ​രി​ക്കു​ക, ബാ​ങ്കി​ൽ നി​ന്ന് എ​ന്ന വ്യാ​ജേ​ന ഒ ​ടി പി ​ആ​വ​ശ്യ​പ്പെ​ടു​ക തു​ട​ങ്ങി പ​ല രീ​തി​യി​ലാ​ണ് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​രം ത​ട്ടി​പ്പി​നി​ര​യാ​യാ​ൽ അ​ത് ര​ഹ​സ്യ​മാ​ക്കി​വെ​ക്കാ​തെ എ​ത്ര​യും വേ​ഗം പൊ​ലീ​സി​ന്റെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ജി​ല്ല​യി​ൽ നി​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഓ​ൺ​ലൈ​ൻ റി​ക്രൂ​ട്ട്‌​മെൻറ് ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പ​രാ​തി​ക​ളി​ൽ എ​ട്ട് ഏ​ജ​ൻ​റ്മാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നെ​ന്നും ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി മാ​ത്രം ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക. ക​ഴി​വ​തും ബാ​ങ്ക് അ​ക്കൗ​ണ്ട്, പാ​ൻ കാ​ർ​ഡ്, ക്രെ​ഡി​റ്റ് -ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ, എ​ടി​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ് ഉ​ചി​തം.

ഇ​ത്ത​രം ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ബി.​പ​ങ്ക​ജാ​ക്ഷ​നും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Cyber Crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.