ആലപ്പുഴ: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവെക്കണെമന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി കേന്ദ്രസർക്കാർ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽതന്നെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ മന്ത്രിപദവിയിൽ തുടരാനുള്ള അർഹത മുരളീധരനില്ല.
ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജയിംസ് ശാമുവേൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആർ. രാഹുൽ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ എം.എസ്. അരുൺ കുമാർ, ജില്ല ജോയൻറ് സെക്രട്ടറി എ. ഷാനവാസ്, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് എ.എ. അക്ഷയ്, പി.കെ. ഫൈസൽ, ജി. ശ്രീജിത്ത്, ശ്വേത എസ്. കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.