ആലപ്പുഴ: മനുഷ്യാവകാശ കമീഷന്റെ ഇടപെടലിൽ മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിൽ കൂടുതൽ ഒഴിവുണ്ടാകുന്ന മുറക്ക് ജോലിക്ക് പരിഗണിക്കാമെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസർ ഉറപ്പുനൽകി. 1990ൽ എംപോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിച്ചില്ലെന്ന് പരാതിയിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 14 വയസ്സ് മുതൽ പേര് രജിസ്റ്റർ ചെയ്യാമെന്നിരിക്കെ പരാതിക്കാരിയായ താമരക്കുളം കണ്ണനാകുഴി സ്വദേശിനി ടി. ശോഭ 18ാമത്തെ വയസ്സിലാണ് രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിയമനങ്ങൾക്ക് സീനിയോറിറ്റിയാണ് പ്രാധാന മാനദണ്ഡം. പരാതിക്കാരി യഥാസമയം രജിസ്റ്റർ ചെയ്യാത്തത് കാരണം സീനിയോറിറ്റിയിൽ പിറകിൽ പോയി. ഇതാണ് അവസരം വൈകാനുള്ള കാരണം. 2021-23 വർഷത്തെ സീനിയോറിറ്റി ലിസ്റ്റിൽ നിന്നും നാളിതുവരെ എസ്.സി. നോൺ പ്രയോറിറ്റി വിഭാഗത്തിൽ പാർട്ട് ടൈം ജോലികൾക്ക് പരിഗണിച്ചത്. 1987 ആഗസ്റ്റ് 10 വരെ സീനിയോറിറ്റി ഉള്ളവരെയായിരുന്നു.
പരാതിക്കാരിയുടെ സീനിയോറിറ്റി 1990 ജൂൺ 19 ആണ്. കൂടുതൽ ഒഴിവുകളുടെ വിവരം ലഭിക്കുന്ന മുറക്ക് പരാതിക്കാരിയെയും പരിഗണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായി രജിസ്റ്റർ നടപടികൾ പൂർത്തിയാക്കുകയെന്നത് പരാതിക്കാരിയുടെ മാത്രം ഉത്തരവാദിത്വമാണെന്നും ഉചിതമായ പരിഹാരം നിർദേശിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.