ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ വഴിച്ചേരിയിലെ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫിസിലേക്ക് നടത്തിയ ഉപരോധ സമരത്തിനു നേരെ പൊലീസ് അതിക്രമം.
പൊലീസ് ബലപ്രയോഗത്തിലും പിടിവലിക്കുമിടയിൽ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള അഞ്ച് ജനപ്രതിനിധികൾക്ക് പരിക്കേറ്റു. എൽ.ഡി.എഫ് പ്രതിനിധികളായ ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബിപിൻരാജ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജി. ബിജുമോൻ, ഏഴാം വാർഡ് കോൺഗ്രസ് അംഗം വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ബലപ്രയോഗത്തിൽ സന്തോഷ് ലാലിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ട്. പിടിവലിക്കിടെ ഇദ്ദേഹത്തിന്റെ കണ്ണടയും മറ്റൊരു അംഗത്തിന്റെ ഫോണും തകർന്നു. ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് ബിപിൻ രാജിന്റെ നെഞ്ചിന് ഇടിയേറ്റത്. വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ 17ാം വാർഡ് അംഗം കെ.എ. അശ്വിനിയുടെ ചെരുപ്പു പൊട്ടി. വിഷ്ണുവിന്റെ കൈ ഗ്രില്ലിൽ കുടുങ്ങി. വനിത പൊലീസുകാർ ഉണ്ടായിട്ടും വനിത ജനപ്രതിനിധികളെ പിടിച്ചുമാറ്റുന്നതിനിടെ പുരുഷ പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്.
പഞ്ചായത്തിൽ മാസങ്ങളായി നേരിടുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് എതിരെയായിരുന്നു ജനപ്രതിധികളുടെ പ്രതിഷേധം. വഴിച്ചേരിയിലെ പ്രധാന ഓഫിസ് കവാടത്തിന് മുന്നിൽ ഉപരോധം തീർത്താണ് സമരം തുടങ്ങിയത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ നോർത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി.
സംസാരിക്കാൻ ജനപ്രതിനികളായ രണ്ടുപേർ എത്തണമെന്നായിരുന്നു നിർദേശം. ചർച്ചയല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന നിലപാട് എടുത്തതോടെയാണ് സംഘർഷത്തിന് വഴിമാറിയത്.
സമരം ജനങ്ങൾക്ക് വേണ്ടിയാണെന്നും ഫോൺ വിളിച്ചിട്ട് ഉദ്യോഗസ്ഥർ എടുക്കുന്നില്ലെന്നും ജനപ്രതിനിധികൾ പരാതി പറഞ്ഞു. ഇതിനിടെ പ്രകോപനമില്ലാതെ പൊലീസ് ജനപ്രതിനിധികൾക്കുനേരെ തിരിഞ്ഞു. വഴി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ബലംപ്രയോഗിച്ചാണ് വാഹനത്തിലേക്ക് മാറ്റിയത്. ഉന്തും തള്ളും വാക്കേറ്റവും രൂക്ഷമായതോടെ നേരിയ സംഘർഷവുമുണ്ടായി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾ നടത്തിയ സമരത്തിൽ അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സമരം ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, സ്ഥിരം ചെയർന്മാരായ ബിപിൻരാജ്, ജി. ബിജുമോൻ, കെ.എ. അശ്വനി, കോൺഗ്രസ് അം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.