ആലപ്പുഴ: ജില്ലയിൽ മഴ കനത്തതോടെ തീരദേശ മേഖലയിൽ ആശങ്ക. കേരളതീരത്ത് ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ അഞ്ചുദിവസത്തേക്ക് കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പുണ്ട്. ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് ദുരിതമായിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം കലക്ടറേറ്റിലും വിവിധ താലൂക്കുകളിലും തുറന്നിട്ടുണ്ട്. ജൂണിലെ മഴയിലും കാറ്റിലും മരംവീണ് ഇതുവരെ 15 വീടുകളാണ് തകർന്നത്. ഒരെണ്ണം പൂർണമായും 14 എണ്ണം ഭാഗികമായുമാണ് തകർന്നത്. അമ്പലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലാണ് നാശം.
തീരദേശമേഖയിൽ കടലാക്രമണ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അമ്പലപ്പുഴ, പുറക്കാട്, ആറാട്ടുപുഴ, പല്ലന, തൃക്കുന്നപ്പുഴ, ചേര്‍ത്തല, മാരാരിക്കുളം, കാട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കടൽക്ഷോഭ സാധ്യത. നദികൾ മുറിച്ചുകടക്കാനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീൻപിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 14.5മി.മീറ്റർ മഴയാണ് പെയ്തത്. ചേർത്തല-4, കാർത്തികപ്പള്ളി-21.4, മാവേലിക്കര-9.2, ആലപ്പുഴ-5.6, മങ്കൊമ്പ്-10, കായംകുളം-17 എന്നിങ്ങനെയാണ് മഴ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.