ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിലടക്കം മൂന്ന് സ്ഥാപനങ്ങൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. പിഴ ഈടാക്കാൻ നോട്ടീസ് നല്കി. തോണ്ടന്‍കുളങ്ങര കുബാബ റസ്റ്റാറന്റിലെ അടുക്കളയും പരിസരവും മലിനജലത്താൽ നിറഞ്ഞും പാത്രങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴുകുന്നതായും കണ്ടെത്തി.
എസ്.ടി.പി സംവിധാനം പ്രവര്‍ത്തനരഹിതമായതായും പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും തൊഴിലാളികള്‍ മാസ്ക്, ഏപ്രണ്‍ എന്നിവ ധരിക്കാത്തതും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും തരംതിരിക്കാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി.
തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും അനധികൃത തട്ട് നിര്‍മിച്ച് കച്ചവടം നടത്തുന്നതായും കണ്ടെത്തി. അഴുകിയ പഴവര്‍ഗങ്ങളും പിടിച്ചെടുത്തു. തോണ്ടന്‍കുളങ്ങര ചെമ്മോത്ത് വെളിയില്‍ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയില്‍ അലക്ഷ്യമായി പാഴ്വസ്തുക്കള് നിക്ഷേപിച്ചതായും കണ്ടെത്തി. മുറിച്ച മാംസത്തില്‍ ഈച്ചകളുടെ സാന്നിധ്യവും കണ്ടെത്തി.
മൂന്ന് സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്താനും ന്യൂനതകള്‍ പരിഹരിക്കാനും നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാംകുമാർ, പി.എച്ച്.ഐമാരായ സാലിന്, ജസീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.