ആലപ്പുഴ: നഗരസഭ മുൻ അധ്യക്ഷനും കോൺഗ്രസ് നേതാവുമായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിൽ ചേർന്നു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ചുവന്ന ഷാൾ അണിയിച്ചു. കോൺഗ്രസ് അച്ചടക്കനടപടിയുടെ പേരിൽ പുറത്താക്കിയ കുഞ്ഞുമോൻ സി.പി.എം പ്രാദേശിക നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മാറിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഡി.സി.സി പ്രസിഡൻറുമായ എം. ലിജുവിനെ തോൽപിക്കാൻ കുഞ്ഞുമോൻ ശ്രമിെച്ചന്നാരോപിച്ച് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്കനടപടിയെ വെല്ലുവിളിച്ചതിെൻറ പേരിലാണ് പാർട്ടിയിൽനിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്.
നഗരസഭ കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ സ്ഥാനത്തുനിന്ന് കുഞ്ഞുമോനെ നീക്കിയിരുന്നു. നഗരസഭയിലെ 11 കൗൺസിലർമാരിൽ ഒമ്പതുപേരും ഒപ്പിട്ട് കത്ത് നൽകിയതോടെയായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.