ആലപ്പുഴ: മതേതരത്വത്തിന്റെയും അഖണ്ഡതയുടെയും സന്ദേശം ഉയർത്തി നാടെങ്ങും 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനകൾ, വായനശാലകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തലും റാലിയുമടക്കം വൈവിധ്യമാർന്ന പരിപാടികൾ നടന്നു.
വഴിച്ചേരി എം.എം.എ യു.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ജിജി വർഗീസ് പതാക ഉയർത്തി. മാനേജർ അൻസർ സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് പി.എ. റിയാസ് അധ്യക്ഷത വഹിച്ചു. മാതൃ പി.ടി.എ പ്രസിഡന്റ് റിനു, സ്കൂൾ ലീഡർ മുസ്ന ഖദീജ തുടങ്ങിയവർ സംസാരിച്ചു.
കായംകുളം: നഗരസഭ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ചെയർപേഴ്സൻ പി. ശശികല പതാക ഉയർത്തി. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഫയർഫോഴ്സ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ പരേഡ് നടത്തി. സ്വാതന്ത്ര്യസമര സേനാനി കെ.എ. ബേക്കറിനെയും രാജ്യത്തിനുവേണ്ടി വീരമൃത്യു മരിച്ച ധീര ജവാന്മാരായ ജെ. രമേഷ് വാര്യത്ത്, സജിത്ത് കുമാർ, സന്തോഷ് എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അധ്യക്ഷത വഹിച്ചു. കായംകുളം കിറ്റ് സ്കൂളിൽ പ്രിൻസിപ്പൽ ഡോ. എം.എസ്. സമീം പതാക ഉയർത്തി. ചെയർമാൻ ഒ. അബ്ദുല്ലാകുട്ടി സന്ദേശം നൽകി.
ഒന്നാംകുറ്റി അൽ ജാമിഅഃത്തുൽ ഹുസൈനിയ്യ അൽ ഇസ്ലാമിയ്യയിൽ സ്വാതന്ത്ര്യ ദിനാഘോഷവും സമ്മാന ദാനവും നടത്തി. അമീൻ മൗലവി കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ചെയർമാൻ സൈദ് മുഹമ്മദ് ഹസനി ഖാസിമി ഉദ്ഘാടനം ചെയ്തു. മുഫ്തി ഫാറൂഖ് മൗലവി കഷ്ശാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു.
കൊറ്റുകുളങ്ങര സംയോജിത കയർ വ്യവസായ സഹകരണ സംഘത്തിൽ പ്രസിഡന്റ് തയ്യിൽ റഷീദ് പതാക ഉയർത്തി.
എൻ.സി.പി ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ ജില്ല പ്രസിഡന്റ് സാദത്ത് ഹമീദ് പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് ലിയാക്കത്ത് പറമ്പി അധ്യക്ഷത വഹിച്ചു. മുരുക്കുമ്മൂട് പി.എം.സി റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുരുക്കുമ്മൂട് ജങ്ഷനിൽ പ്രസിഡന്റ് ബിജു നസറുള്ള ദേശീയപതാക ഉയർത്തി.
കായംകുളം മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. ഇമാം കെ. ജലാലുദ്ദീൻ മൗലവി പതാക ഉയർത്തി. മുബാഷ് കരുവിൽ അധ്യക്ഷത വഹിച്ചു.
ജനശ്രീ മിഷൻ ബ്ലോക്ക് യൂനിയൻ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ചെയർമാൻ എ.എം. കബീർ ഉദ്ഘാടനം ചെയ്തു. നടയ്ക്കാവ് എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് പി.ആർ. ഗീത ദേശീയപതാക ഉയർത്തി. വാർഡ് കൗൺസിലർ അൻസാരി കോയിക്കലേത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ജോജിമോൻ അധ്യക്ഷത വഹിച്ചു.
കൃഷ്ണപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നാസർ അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി എലിവേറ്റഡ് ഹൈവേ ജനകീയ സമരസമിതി ഓഫിസിന് മുന്നിൽ ദേശീയപതാക ഉയർത്തി.
വടുതല: വെൽഫെയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഷബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
അരൂക്കുറ്റി: വടുതല മന്‍ഹജ്ജുല്‍ ഇസ്ലാം സമാജം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും ആദരിക്കലും സംഘടിപ്പിച്ചു. വാര്‍ഡ് മെംബര്‍ മാത്യു കഴുന്നുകാട്ട് മുഖ്യാതിഥിയായി. സമാജം മാനേജര്‍ എന്‍.എം. ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. മദ്റസയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഇസ്മായില്‍ മുസ്ലിയാരെ ആദരിച്ചു.
പൂച്ചാക്കൽ: മലർവാടി ബാലസംഘം പാണാവള്ളി യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷ റാലി സംഘടിപ്പിച്ചു. ഏരിയ കോഓഡിനേറ്റർ വി.എ. നാസിമുദ്ദീൻ സന്ദേശം നൽകി. യൂനിറ്റ് പ്രസിഡന്റ് റംഷാ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ അംഗൻവാടി കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ശശിധരൻ പതാക ഉയർത്തി.
അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ജില്ല വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനം യൂനിറ്റ് ട്രഷറർ എച്ച്. മുഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി സുരേഷ് സിഗേറ്റ് അധ്യക്ഷത വഹിച്ചു.
പി.ഡി.പി ജനകീയ ആരോഗ്യ വേദി ജില്ല കമ്മിറ്റി വണ്ടാനം മെഡിക്കൽ കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്.എഫ് ജില്ല ചീഫ്കോഓഡിനേറ്റർ ഷുക്കൂർ മോറീസ് അധ്യക്ഷത വഹിച്ചു.
പുന്നപ്ര ശാന്തി ഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ഫാ. ഗാസ്പർ കോയിൽപറമ്പിൽ പതാക ഉയർത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ടോം ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാന്തി ഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി കെ.എസ്. മനോജ്, നിയാസ് കൊച്ചു കളം, അഡ്വ. നാസർ പൈങാമഠം, ഇ.കെ. ജയൻ, എം. ഷീജ, സി.എ. ജോസഫ് മാരാരിക്കുളം, പി.എ. കുഞ്ഞുമോൻ, സി.ടി. സലീം, പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മധു, വി.ഡി. സന്തോഷ്, ജുനൈദ്, ജോർജ്, ബിനോയി തങ്കച്ചൻ, കൈനകരി അപ്പച്ചൻ തുടങ്ങിയവര്‍ സംസാരിച്ചു. ലയൺസ് ക്ലബ് ആലപ്പുഴ സൗത്താണ് ആഘോഷം സംഘടിപ്പിച്ചത്.
ചെട്ടികുളങ്ങര: പത്തിച്ചിറ സമസ്യയുടെ നേതൃത്വത്തില്‍ കണ്ണമംഗലം ഗവ. യു.പി.എസില്‍ (ഉലുവത്ത് സ്കൂള്‍) സ്വാതന്ത്ര്യ ദിന സ്മൃതിയും സമസ്യ ക്ലസ്റ്റര്‍ ലൈബ്രറിയും സാഹിത്യകാരന് ജോര്‍ജ് തഴക്കര ഉദ്ഘാടനം ചെയ്തു. സമസ്യ പ്രസിഡന്റ് തോമസ് സഖറിയ അധ്യക്ഷത വഹിച്ചു.
ചാരുംമൂട്: ഐ.ടി.ബി.പിയുടെ ഏക കേരള ബറ്റാലിയനായ നൂറനാട്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡെപ്യൂട്ടി കമാൻഡന്റ് പി. മനോജ് ദേശീയ പതാക ഉയർത്തി. പരേഡിന് അസി. കമാൻഡന്റ് മഹാദിക് സങ്കേത് രമേശ് നേതൃത്വം നൽകി.
നൂറനാട് എവർഷൈൻ ക്ലബിന്റെ നേതൃത്വത്തിൽ ദിശ ലൈബ്രറിയിൽ കൺവീനർ ശ്യാം പതാക ഉയർത്തി. ശരത്ശ്യാം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ട്രഷറർ രഞ്ജിത് അധ്യക്ഷതവഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സുബിൻ ബാബു വിഷയം അവതരിപ്പിച്ചു.
നൂറനാട് സ്മൈൽ ഫൗണ്ടേഷനിൽ ചെയർമാൻ ജെ. ഹാഷിം പതാക ഉയർത്തി. വൈസ് ചെയർപേഴ്സൻ ഡോ. ആനി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൽ. സജികുമാർ പ്രഭാഷണം നടത്തി.
തുടർന്ന് ശൗര്യചക്ര സുജിത് ബാബു സ്മാരകത്തിൽ നൂറനാട് സി.ബി.എം ഹൈസ്കൂളിലെ എൻ.സി.സി വിദ്യാർഥികളുടെ സാന്നിധ്യത്തിൽ പുഷ്പാർച്ചനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.