ഹരിപ്പാട്: നിരവധി കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം ഏൽപിക്കൽ, മയക്കുമരുന്ന് വിൽപന, പോക്സോ തുടങ്ങിയ കേസിൽ പ്രതിയായ ചെറുതന വടക്ക് സൗപർണികയിൽ അഭിജിത്തിനെയാണ് (വൈശാഖ് -35) കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പലരുടെയും വിലാസത്തിലുള്ള സിം ആണ് പ്രതി ഉപയോഗിച്ചിരുന്നത്.സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സീനിയർ സി.പി.ഒ സബീന, സി.പി.ഒമാരായ നിഷാദ്, സിദ്ദീഖ് ഉൽ അക്ബർ, സുജിത്, ശ്രീജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.