ബി​ലാ​ദ്, ഷി​ഹാ​സ്, അ​ജിം​ഷാ 

ബൈക്കിലെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കൽ; മൂന്നുപേർ അറസ്റ്റിൽ

കാ​യം​കു​ളം: ബൈ​ക്കി​ൽ വ​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​പ​റി​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. എ​രു​വ കു​ട്ടേ​ത്ത് തെ​ക്ക​തി​ൽ ബി​ലാ​ദ് (20), കീ​രി​ക്കാ​ട് തെ​ക്ക് എ​രി​യ​പു​റ​ത്ത് ഷി​ഹാ​സ് (20), എ​രു​വ വ​ലി​യ​ത്ത് കി​ഴ​ക്ക​തി​ൽ അ​ജിം​ഷാ (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഓ​ച്ചി​റ- ചൂ​നാ​ട് റോ​ഡി​ൽ ശി​വ​ശ​ക്തി നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന് മു​ൻ​വ​ശ​ത്ത്​ വി​ദ്യാ​ർ​ഥി​യു​ടെ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ലാ​ണ്​ സം​ഘം ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. സൈ​ക്കി​ളി​ൽ വ​രു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​പു​രം മു​ള​വേ​ലി​ൽ വ​ട​ക്ക​തി​ൽ ആ​ദി​ത്യ​നെ (17) ത​ട​ഞ്ഞു​നി​ർ​ത്തി 28,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ അ​പ​ഹ​രി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​പ​റി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി അ​ജ​യ്നാ​ഥി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്.​ഐ ഉ​ദ​യ​കു​മാ​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി. ​ദീ​പ​ക്, ഷാ​ജ​ഹാ​ൻ, സ​ബീ​ഷ്, എ.​എ​സ്. ഫി​റോ​സ്, മു​ഹ​മ്മ​ദ് ഷാ​ൻ, ദീ​പ​ക് വാ​സു​ദേ​വ​ൻ, സു​ന്ദ​രേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Grabbing a mobile phone; Three people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.