കായംകുളം: ജീവിത പ്രതിസന്ധികളെ നിറക്കൂട്ടുകളിലൂടെ പൊരുതി തോൽപിച്ച് ചിത്രകാരൻ. കൊട്ടാരക്കര തലവൂർപുര കൃഷ്ണകൃപയിൽ ബിനുവാണ് (44) അർബുദത്തെ അതിജയിച്ച് ചിത്രകലയിൽ ശ്രദ്ധേയനാകുന്നത്. കൃഷ്ണപുരം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിൽ സോൾ ഓഫ് ദി എർത്ത് എന്ന പേരിെല ഇദ്ദേഹത്തിെൻറ ചിത്രപ്രദർശനം കാഴ്ചയുടെ വേറിട്ട തലങ്ങളാണ് ഉയർത്തുന്നത്. ആർ.സി.സിയിലെ ചികിത്സക്കാലയളവിലാണ് ചിത്രകലയിലെ തെൻറ കഴിവ് ബിനു തിരിച്ചറിയുന്നത്. വരകളിലെ വ്യത്യസ്തതകൾ നിറഞ്ഞ രചനകൾക്ക് ആതുരശുശ്രുഷകർ നൽകിയ പിന്തുണയും ആത്മവിശ്വാസം ഉയർത്തുന്നതിന് കാരണമായി. ഡോ. വി.പി. ഗംഗാധരെൻറ പിന്തുണയോടാണ് ഏറെ കടപ്പാട്.
പ്രതീക്ഷകളുടെ ഹരിത നിറക്കൂട്ടുകളാണ് ഓരോ വരയിലും നിറഞ്ഞു നിൽക്കുന്നത്. അര്‍ബുദത്തോട് പോരാടി നേടിയ ആത്മധൈര്യത്തിെൻറ സന്ദേശമാണ് ചിത്രങ്ങൾക്ക് പങ്കുവെക്കാനുള്ളത്. ചികിത്സയിലിരിക്കെ നിറങ്ങൾ തീർത്ത ചിത്രക്കൂട്ടുകളാണ് ജീവിതത്തിെൻറ നിറക്കൂട്ടുകളിലേക്ക് തന്നെ തിരികെ കൊണ്ടുവന്നതെന്ന് ബിനു പറയുന്നു. പിന്നീട് ജീവിതവഴിയിൽ കണ്ടതും കേട്ടതുമായ പ്രകൃതിയെ കാൻവാസിലേക്ക് പകർത്തുകയായിരുന്നു. പ്രകൃതിയുടെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രങ്ങളാണ് സോൾ ഓഫ് ദി എർത്ത് എന്ന പേരിൽ ആസ്വാദകരിൽ വിസ്മയം സമ്മാനിക്കുന്നത്.
പൊരുതി തോൽപിച്ച അതേ രോഗം ബാധിച്ചാണ് ബിനുവിെൻറ മാതാവ് ശാന്ത മരിച്ചത്. ഈ പ്രതിസന്ധിയിലും തളർന്നില്ലെന്നതിെൻറ തെളിവാണ് പ്രദർശന നഗരിയിെല 51 ചിത്രവും. സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ ഇതിനകം നിരവധി ചിത്രപ്രദർശനങ്ങളാണ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഈ വഴിയിലെ യാത്രക്കിടെയാണ് കൊട്ടാരക്കര ആശ്രയയിലെ അന്തേവാസിയായ ശാന്തിയെ ജീവിതസഖിയായി കൂട്ടുന്നത്.പ്രദർശനം 13ന് സമാപിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറര വരെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.