മുണ്ടൻകാവ് പള്ളിയോടം നിരണിഞ്ഞു

ചെങ്ങന്നൂർ: മുണ്ടങ്കാവ് പുത്തൻ പള്ളിയോടത്തിൻ്റെ നീരണിയൽ കർമ്മം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. 1725 നമ്പർ കരയോഗം പ്രസിഡൻറ്​ എസ്​.വി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ്​ അംഗവും, താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി.എൻ സുകുമാരപ്പണിക്കർ യോഗം ഉദ്ഘാ​ടനം ചെയ്തു.


യൂണിയൻ സെക്രട്ടറി ബി.കെ മോഹൻദാസ്‌, പള്ളിയോട സേവാസംഘം പ്രസിഡൻറ്​ കെ.എസ്. രാജൻ, പള്ളിയോട നിർമ്മാണ കമ്മിറ്റി കൺവീനർ ജി. മധുസൂദനൻ, ചതയം ജലോത്സവ കമ്മിറ്റി ചെയർമാൻ എം.വി ഗോപകുമാർ, വാർഡ് കൗൺസിലർമാരായ സുധാമണി, രോഹിത് പി. കുമാർ, പള്ളിയോട പ്രതിനിധി വിനോദ്​ കുമാർ, പള്ളിയോട ക്യാപ്റ്റൻ അമൽ കൃഷ്ണൻ, ജ്യോതിഷ പണ്ഡിതൻ കൃഷ്ണൻ നമ്പൂതിരി, മുഖ്യ പള്ളിയോട ശില്പി സതീഷ് കുമാർ, കരയിലെ മുതിർന്ന പള്ളിയോട ആചാര്യൻ പി.എൻ സോമശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.

Tags:    
News Summary - Mundancavu Palliyodam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.