ചെങ്ങന്നൂർ: ആല ഗ്രാമ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഉത്തരപ്പള്ളിയാര്‍ പുനര്‍ജീവനത്തിൻെറ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പുഴനടത്തവും അതിര്‍ത്തി നിര്‍ണയവുമാരംഭിച്ചു. കോടുകുളഞ്ഞി വരിക്കയിൽ പാലത്തിന് സമീപം പ്രസിഡന്‍റ് കെ.ആർ. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മൂന്നു കിലോമീറ്റർ സഞ്ചരിച്ച് പെണ്ണുക്കര കനാൽ ജങ്ഷനിൽ ആദ്യ ദിവസത്തെ നടത്തം സമാപിച്ചു. വൈസ് പ്രസിഡന്‍റ് എൽസി വർഗീസ്, ഉത്തരപ്പള്ളിയാർ ജനകീയ സമിതി ജനറൽ കൺവീനർ വി.എസ്. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ കെ.കെ. തങ്കപ്പക്കുറുപ്പ്, ആല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പ്രഫ. കെ.കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പടം: ആല ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ഉത്തരപ്പള്ളിയാര്‍ പുനര്‍ജീവനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ജനകീയ നടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.