ആലപ്പുഴ: ഉല്ലസിക്കാൻ ആലപ്പുഴ കടപ്പുറം തുറക്കുന്നതുംകാത്ത് നഗരവാസികൾ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നിട്ടും കടപ്പുറവും ബീച്ചും തുറക്കാത്ത പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ ഉല്ലാസവേളകൾ നഷ്ടമാകുകയാണ്.
കോവിഡ് വ്യാപനത്തിൽ നേരിയ ശമനം കണ്ടതോടെ ആലപ്പുഴ കടപ്പുറം വിനോദസഞ്ചാരത്തിനായി തുറക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മറ്റു ജില്ലകളിൽ കടപ്പുറം തുറന്ന പശ്ചാത്തലത്തിലുമാണ് ഈ ആവശ്യം. പൊതു ഇടങ്ങളെല്ലാം തുറക്കുന്ന പശ്ചാത്തലത്തിൽ കടപ്പുറം മാത്രം അടച്ചിടേണ്ടതുണ്ടോ എന്നാണ് ചോദ്യം. അവധിദിന ലോക്ഡൗൺ ഒഴിവായതും കോവിഡ് കേസുകൾ കുറയുന്നതും പരിഗണിക്കണമെന്ന വാദവുമുണ്ട്. തുറസ്സായ സ്ഥലമായതിനാൽ കടപ്പുറം സഞ്ചാരികൾക്കായി തുറക്കണമെന്നാണ് ആവശ്യം.
അവധിദിനത്തിൽ ജില്ലയിൽനിന്നുള്ളവർക്ക് പുറമെ കിഴക്കൻ ജില്ലകളിൽനിന്നുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ആലപ്പുഴ കടപ്പുറത്തെത്തിയിരുന്നത്. ഇത് പരിസരത്തെ വ്യാപാരമേഖലയിലടക്കം കാര്യമായ ഉണർവിന് കാരണമായിരുന്നു. കടപ്പുറം അടച്ചതോടെ ഇവിടെയുണ്ടായിരുന്ന ചെറുകിട വ്യാപാരികൾ ദുരിതത്തിലാണ്. പല വ്യാപാരത്തട്ടുകളും ഉന്തുവണ്ടികളും തുരുമ്പിച്ച് നാശത്തിത്തിെൻറ വക്കിലാണ്. പലരും മറ്റുജോലികളിലേക്കും മറ്റും തിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.