മാന്നാർ: നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം കുട്ടനാടിനൊപ്പം അപ്പർകുട്ടനാട്ടിലും ബാധകമാക്കണ മെന്ന് അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല. ഇതുസംബന്ധിച്ച് മന്ത്രി പി പ്രസാദിനു നിവേദനം നൽകി. കുട്ടനാടിനെപ്പോലെ തന്നെ കടുത്ത പാരിസ്ഥിക ആഘാതം നേരിടുന്ന പ്രദേശമാണ് അപ്പർകുട്ടനാട്. കിഴക്ക് നിന്ന് ഒഴുകി വരുന്ന അറുപത് ശതമാനം മലവെള്ളം ആദ്യമൊഴുകിയെത്തുന്നത് അപ്പർകുട്ടനാട് പ്രദേശങ്ങളിലാണ്.
പ്രളയകാലയളവിൽ ഈ പ്രദേശത്തെ ജനങ്ങൾ എറെ ദുരിതബാധിതരുമാണ്. പരിസ്ഥിതിയെയും കൃഷിഭൂമിയെയും സംരക്ഷിച്ച് നിലനിർത്താൻ നിലവിൽ നിയമമുള്ളപ്പോഴാണ്, അനധികൃതമായി ഇവിടെ നീർത്തടങ്ങളും കാർഷിക ഭൂമിയും തകൃതിയായി നികത്തുന്നത്. ഈ നിയമ ലംഘനനടപടിയിലൂടെ അപ്പർകുട്ടനാട് മേഖലയ്ക്ക് ഭീഷണി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഗോപൻ ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.