അമ്പലപ്പുഴ: പുല്ലുമേഞ്ഞ പുരയിടത്തില്‍ ഇനി നെല്ലുവിളയും. പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാർഡിലെ പറവൂർ സെന്റ് ഫ്രാൻസിസ് ദ സെയിൽസ് കോൺവെന്റുവക 30 സെൻറ് സ്ഥലത്താണ് വിത്ത് വിതച്ചത്. മൂന്ന് പതിറ്റാണ്ടായി ഭൂമി തരിശ്ശായി പുല്ലുമൂടി കിടക്കുകയായിരുന്നു.
സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ നിലത്ത് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്ന് എത്തിച്ച 120 ദിവസം കൊണ്ട് വിളവെത്തുന്ന പൗർണമി നെല്‍വിത്താണ് വിതച്ചത്.
എച്ച്. സലാം എം.എൽ.എ വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, സിസ്റ്റർ ജമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, സിസ്റ്റർ സുപ്പീരിയർ സി. മെറ്റിൽഡ ജോർജ്, പഞ്ചായത്ത് അംഗം അജിത ശശി, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ. സാഹിർ, കൃഷി ഓഫിസർ ആർ. ശ്രീരമ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.