ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിക്കുള്ളില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഉടമ അറസ്റ്റില്‍. ആലപ്പുഴ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീൻ -49) ആണ് പിടിയിലായത്. മകളുടെ ചികിത്സക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെയാണ് ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസിനടത്തുന്ന സിറാജുദ്ദീൻ പീഡനത്തിനിരയാക്കിയത്. തുടർന്ന് നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി 200,000 രൂപയും വാങ്ങിച്ചു.
സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത്. കെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അശോകൻ, മോഹൻ കുമാർ, എസ്.സി.പി.ഒ മാരായ വിപിൻദാസ്, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.