ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി. പ്രധാനാധ്യാപകൻ അബ്ദുൽ മാഹിൻ റഷീദ്, അധ്യാപകരായ പി.എസ്. സുൽഫത്ത്, സജ്ന കാസിം, സഹീറ, എ.എം. മുഹമ്മദ് ശാഫി, സജാദ് റഹ്മാൻ, അൻസില, ജയലക്ഷ്മി, നസ്നി, നൗസിയ, ആമിന, മുഹ്സിന, സൗജത്ത്, ഷമീന എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ ‘പുസ്തകങ്ങളെ പരിചയപ്പെടാം കൂട്ടുകാരെ’ പരിപാടിയും പി.എൻ. പണിക്കര്‍ അനുസ്മരണവും നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ ആര്. വിനിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ബി. നസീർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, കൗണ്‍സിലര്‍മാരായ സിമി ഷാഫിഖാന്‍, സുമം സ്കന്ദന്, ജ്യോതി പ്രകാശ്, ബിസ്മി എന്നിവർ സംസാരിച്ചു.
പൂച്ചാക്കൽ: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ നടന്ന വായനദിനാചരണം ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാദർ ജെയിംസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റെജി എബ്രഹാം അധ്യാപകരായ ഫാദർ ഷൈജു ജോർജ്, ബോബിത തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല: കോക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂൾ 1986-87 എസ്.എസ്.സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച വയനാ ദിനാചരണത്തിന്റെയും വേദിക് സിവിൽ സർവ്വിസ് ക്ലബ്ബിന്റെയും ലയൺസ് ക്ലബ് ഓഫ് ചേർത്തല ക്വയർ ലാന്റ് നിർമിച്ചുനൽകുന്ന പുസ്തക അലമാരയുടെയും ഉദ്ഘാടനം മുൻ കേരള ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി ഇരവിമംഗലം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സാനുമോൻ ജോർജ്ജ്, ലയൺ ക്ലബ്ബ് പ്രസിഡന്റ് വി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി ഗ്രന്ഥശാലയും നങ്യാർകുളങ്ങര ബി.ബി എച്ച്.എസും ചേർന്ന് വായനാദിനാചരണവും മെറിറ്റ് അവാർഡ് സമ്മേളനവും നടത്തി. വായനാദിന സമ്മേളനം സീരിയൽ നടൻ ആനന്ദ്നാരായണൻ ഉദ്ഘാടനം ചെയ്തു. ബഥനി ബാലികാമഠം ഹൈസ്കൂളിലെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ തൊന്നൂറ്റിയാറ് വിദ്യാർഥിനികൾക്ക് സ്കൂൾ ഏർപ്പെടുത്തിയ അവാർഡ് സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗം ജിതേന്ദ്രൻ മങ്കൊമ്പുംസ്കൂൾ എച്ച്.എം ലിസ്ബെത്തും ചേർന്ന് നടത്തി. ഇതൊടനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ വിജ്ഞാനവികാസിനി വായനശാല പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷത വഹിച്ചു.
മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയില്‍ വായനവാരാചരണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജി. ഷീല ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രഫ. എന്‍. പരമേശ്വരന് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി കെ. രഘു പ്രസാദ് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. പ്രഫ.വി. രാധാമണിക്കുഞ്ഞമ്മ, റെജി പാറപ്പുറത്ത് എന്നിവര്‍ക്ക് വായന സൗഹൃദ പുരസ്കാരം നല്കി ആദരിച്ചു. സെക്രട്ടറി ജോര്‍ജ് തഴക്കര, ലൈബ്രേറിയന്‍ മിനി ജോര്‍ജ്, സാം പൈനുംമൂട്, ബിന്ദു എം.എന്‍, ദീപ, അജിത് കുമാര്‍, അഭിനവ് നായര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ ബി.ആര്.സി സി. ജ്യോതികുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ബാഗുകളും പുസ്തകളും ബി.പി.സി പി. പ്രമോദ്, കെ. അമ്പിളിക്കല കെ. എന്നിവര്‍ വിതരണം ചെയ്തു.
മാന്നാർ: അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായനദിനാചരണം കവിയും സാഹിത്യകാരനുമായ പീതാംബരൻ പരുമല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അജയകുമാർ അധ്യക്ഷത വഹിച്ചു.
തുറവൂർ: തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബറിയുടെ നേതൃത്വത്തിൽ വയനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരവും സംഘടിപ്പിച്ചു. അശോകൻ പനച്ചിക്കൽ പി.എൻ.പണിക്കർ അനുസ്മരാണ പ്രഭാഷണം നടത്തി. ലൈബറി പ്രസിഡന്റ് വി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. എ.എൻ. ഷണ്മുഖൻ, രാജേന്ദ്രപ്രസാദ്, ബിജു കളത്തിൽ എന്നിവർ സംസാരിച്ചു.
കായംകുളം: പി.എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര നോളജ് സെന്ററായ നിംബസ് ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജിയിൽ വായനാദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി. സനൂജ് അധ്യക്ഷത വഹിച്ചു. ഷിൽഡ സെബാസ്റ്റ്യൻ, ഡോ. ഹരി കൃഷ്ണൻ, ഷാനവാസ്, വിജിത രജിത്ത്, അർപ്പണ, റീന, മായ, ന്യൂബിയ എന്നിവർ സംസാരിച്ചു.
കായംകുളം: കാപ്പിൽ മേക്ക് മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെയും തേവലപ്പുറം ഗവ. എൽ.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നഗരസഭ കൗൺസിലർ ബിദു രാഘവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജിതേഷ് ലാൽ, ഹെഡ് മിസ്ട്രസ് വി. അനിത, എസ്. മനോജ്, റഷീദാബീവി, മുബീന, ലതാകുമാരി, ഷീന താഹിർ, ഡാനിയൽ മാത്യു, പ്രീതി ബിജു, വിദ്യ, ബിജി, മഞ്ജു, അനുപ്രിയ, അനു പ്രമോദ്, എൽ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.