ആലപ്പുഴ: ദിയമോൾ അലമാരക്ക് പിന്നിൽ ഉറങ്ങിയതറിയാതെ നാടും നാട്ടാരും മുൾമുനയിലായത് രണ്ടു മണിക്കൂർ. ആലപ്പുഴ കുതിരപ്പന്തിയിലെ വീട്ടിൽ നിന്നാണ് ജയചന്ദ്രൻ-ചിന്താമണി ദമ്പതികളുടെ മകളായ നാല് വയസ്സുകാരി ദിയയെ 'കാണാതാകുന്നത്'. ചിന്താമണി സെക്രട്ടേറിയറ്റ് ജീവനക്കാരി ആയതിനാലും ജയചന്ദ്രന് കേബിൾ വർക്ക് തിരക്കുകൾ ഉള്ളതിനാലും ജയചന്ദ്രന്റെ കുതിരപ്പന്തിയിലെ സഹോദരിയുടെ വീട്ടിലാണ് കുഞ്ഞ് വളരുന്നത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടി കട്ടിലിൽ കിടക്കുന്നത് വീട്ടുകാർ കണ്ടതാണ്. 10 മിനിറ്റിനുശേഷം കഴിഞ്ഞപ്പോൾ കുഞ്ഞ് ഇല്ല. ഉടൻ പൊലീസിനെ അറിയിച്ചതോടെ ജില്ല പൊലീസ് മേധാവി അടക്കമാണ് രംഗത്തിറങ്ങിയത്. സൃഹുത്തുക്കളും നാട്ടുകാരും ഒരുമിച്ച് പലവഴിക്കും.
എല്ലാ ഗ്രൂപ്പുകളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. പത്തര മണിയായിട്ടും കണ്ടെത്താനാകാഞ്ഞത് ഭീതി പരത്തി. ആശങ്കയുടെ ഒരുമണിക്കൂർ കൂടി കടന്ന സമയത്താണ് വഴിത്തിരിവുണ്ടായത്. ഭിത്തിയിലേക്ക് അലമാരി ചേർത്ത വിടവിൽ കയറി ഉറങ്ങിപ്പോയതായിരുന്നു കുഞ്ഞ്. വീടിൽ എല്ലാ ഭാഗത്തും പരിസരത്തും നോക്കിയിരുന്നെങ്കിലും ആരും പ്രതീക്ഷിക്കാത്തതായിരുന്നു ഈ ഇടം. കുഞ്ഞിനെ കണ്ട, വീട്ടുകാർക്കും നാട്ടുകാർക്കും സന്തോഷവും നിശ്വാസവും ഒരേപോലെയായി. ഒന്നുമറിയാതെ നിഷ്കളങ്കമായി നാട്ടുകാർക്ക് മുന്നിലെത്തിയപ്പോൾ ബന്ധുക്കളും അയൽക്കാരും മുത്തംകൊണ്ട് മൂടി. അമ്മയുമെത്തി മകളെ വാരിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.