വടുതല സെൻട്രൽ മസ്ജിദ് അങ്കണത്തിൽ എസ്.എൻ.ഡി.പി 5296 നമ്പർ ശാഖ ഒരുക്കിയ ഇഫ്താർ സംഗമം

സൗഹാർദത്തിന്‍റെ സംഗമവേദിയായി പള്ളിമുറ്റത്ത്​ എസ്.എൻ.ഡി.പി ശാഖയുടെ ഇഫ്താർ

വടുതല: പരസ്പര സ്​നേഹവും സാഹോദര്യവും പകർന്ന്​ പള്ളി മുറ്റത്ത്​ എസ്.എൻ.ഡി.പി ശാഖയുടെ ഇഫ്താർ വിരുന്ന്​. എസ്.എൻ.ഡി.പി 5296 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വടുതല സെൻട്രൽ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്താറാണ്​ സൗഹാർദത്തിന്റെ സംഗമവേദിയായത്​.

പള്ളിയിൽ എത്തിയ മുഴുവനാളുകൾക്കും വിഭവസമൃദ്ധമായ ഭക്ഷണവും അവർ സ്നേഹത്തോടെ വിളമ്പിയത് സൗഹാർദം ഊട്ടിയുറപ്പിക്കുന്നതായി. കൊടുവേനലിൽ നോമ്പിലൂടെ വിശ്വാസികൾ അനുഭവിക്കുന്ന ത്യാഗം ചോദിച്ചറിയാനും അവർ സമയം കണ്ടു.

ശാഖ സെക്രട്ടറി സുരേഷ് നാങ്ങനാട്ട്, ഭാരവാഹികളായ രതീഷ് പനയന്തി, കെ.പി. നടരാജൻ, അഭിലാഷ്​, വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ, സെക്രട്ടറി എം. കബീർ, ട്രഷറർ എസ്.കെ. റഹ്മത്തുല്ല, സെൻട്രൽ ജുമാ മസ്​ജിദ്​ ഖത്തീബ്​ ശാഹുൽ ഹമീദ്​ ഇർഫാനി, മുഹമ്മദൻസ് ക്ലബ്​ പ്രസിഡന്റ് നസീർ ചാണിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - SNDP Branch's Iftar at Masjid Yard as a Meeting Place of Harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.