കോൺഗ്രസ് ഓഫിസിനു നേരെ കല്ലേറ്

ആര്യാട്: ആര്യാട് രാമവർമ്മ ജംക്ഷനു സമീപത്തെ ആര്യാട് പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ചൊവ്വാഴ്ച രാത്രി കല്ലേറ് ഉണ്ടായത്. ഷീറ്റിട്ട കെട്ടിടത്തിൽ നിരവധി കല്ലുകൾ പതിച്ചു.

ഇതേസമയം സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരുടെ യോഗം നടക്കുകയായിരുന്നുവെന്ന് പ്രസിഡൻറ് പി.എസ്.സതീശൻ പറഞ്ഞു. സി.പി.എം പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കളായ ചിദംബരൻ, എ.എ.ജോസഫ്, അഡ്വ.എം.രവീന്ദ്രദാസ്, അജികുമാർ ചിറ്റേഴം, ചന്ദ്രബോസ്, ദീപു ജോസഫ് ഹെബിച്ചൻ, സനിൽകുമാർ തുടങ്ങിയവർ പ്രതിഷേധിച്ചു.

Tags:    
News Summary - Stone against Congress office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.