ചേർത്തല: ടൗണില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേർക്ക് കടിയേറ്റു. ഞായറാഴ്ച വൈകുന്നേരം ചേര്‍ത്തല യുവര്കോളജിനുസമീപമായിരുന്നു സംഭവം. നായ്ക്കളുടെ കടിയേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിയവര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിന് മരുന്ന് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് ഇവർ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
മുട്ടം മാര്‍ക്കറ്റ്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ് പരിസരം, മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം, യുവര്കോളജ് പരിസരം, വടക്കേ അങ്ങാടി, മുട്ടം പള്ളിക്കുപിറകുവശം തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുകയാണ്. രാവിലെ നടക്കാനിറങ്ങുന്നവര്‍ ഭയപ്പാടോടുകൂടിയാണ് സഞ്ചരിക്കുന്നത്.
പത്രവിതരണക്കാരും തെരുവുനായ്ക്കളെ പേടിച്ച് ഭയപ്പാടോടെയാണ് പത്രം വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.