തെരുവ് നായകൾ വളർത്തു കോഴികളെയും പൂച്ചയെയും കടിച്ചു കൊന്നു

മണ്ണഞ്ചേരി: തെരുവ് നായകൾ വളർത്തു കോഴികളേയും പൂച്ചയെയും കടിച്ചു കൊന്നു. പഞ്ചായത്ത്‌ അഞ്ചാം വാർഡ് ജങ്ഷന് കിഴക്ക് ഐഷ മനസിലിൽ ഷെജിമോന്റെ കോഴികളെയാണ് നായ്ക്കൾ കൊന്നത്.

പത്ത് മുട്ടക്കോഴികളും ആറ് മാസം പ്രായമായ എട്ട് കോഴികളുമാണ് ചത്തത്. വളർത്തു പൂച്ചയേയും നായ്ക്കൾ കൊന്നു. ജില്ലാ മൃഗാശുപത്രിയിൽ നിന്നും മാസങ്ങൾക്ക് മുമ്പാണ് ഇവയെ വാങ്ങിയത്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് തെരുവ് നായ ശല്യം ഏറെ രൂക്ഷമാണ്.

കുട്ടികളടക്കമുള്ളവർ ഏറെ ഭയത്തിലാണ്. അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Stray dogs have bitten chickens and cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.