ആലപ്പുഴ: അന്തർദേശീയ വനിതദിനത്തിെൻറ ഭാഗമായി ആലപ്പുഴ സബ് കലക്ടർ എസ്. ഇലാക്യ വൃദ്ധമന്ദിരങ്ങളിൽ നടത്തിയ സന്ദർശനം വയോജനങ്ങൾക്ക് അനുഗ്രഹമായി. വിവിധ വൃദ്ധസദനങ്ങൾ സന്ദർശിച്ച അവരോട് അന്തേവാസികളും നടത്തിപ്പുകാരും കോവിഡ് വാക്സിൻ സെൻററുകളിൽ പോയി എടുക്കുന്നതിെല പ്രായോഗിക ബുദ്ധിമുട്ട് അവതരിപ്പിച്ചു.
പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികളോടൊപ്പം ഏറെ സമയം െചലവഴിച്ച അവർ മധുരപലഹാരം വിതരണം ചെയ്തു. നടക്കാൻ പ്രയാസപ്പെടുന്നവരുെടയും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുെടയും ബുദ്ധിമുട്ടുകൾ വൃദ്ധസദനം നടത്തിപ്പുകാർ ബോധ്യപ്പെടുത്തി. ഒടുവിൽ ആർ.ഡി.ഒകൂടിയായ സബ്കലക്ടർ വിവരം വിശദമായി കലക്ടർ എ. അലക്സാണ്ടറുടെ ശ്രദ്ധയിൽപെടുത്തി. അദ്ദേഹം വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് മൊബൈൽ സംഘം വൃദ്ധസദനങ്ങളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പരിപാടിക്ക് വെള്ളിയാഴ്ച ശാന്തിഭവനിൽ തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.