ചാരുംമൂട്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മരിച്ച ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കതിൽ ഫാത്തിമബീവിയുടെ (85) അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം സന്നദ്ധ പ്രവർത്തകർ.
ഫാത്തിമബീവിയുടെ മക്കളും ബന്ധുക്കളും ക്വാറൻറീനിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് സാന്ത്വനം ടീം സേവനസന്നദ്ധരായി രംഗത്തുവന്നത്. ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന അന്ത്യകർമങ്ങൾക്ക് എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം പ്രവർത്തകരായ ഹുസൈൻ മുസ്ലിയാർ, ഹുസൈൻ എൻ.കെ.പി., ഹാരിസ് സഖാഫി, അനസ് ഇർഫാനി, നജ്മുദ്ദീൻ അംജദി, സുനീർ പുളിമുക്ക്, നിസാർ കാട്ടിശേരിൽ, അബ്ദുൽസമദ്, മുഹമ്മദ് ഷിയാഖ് ജൗഹരി, സുനീർ അലി സഖാഫി, ഫഹദ്, ജെസിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.