മാവേലിക്കര: നാട്ടുകാരുടെയും സർവോപരി സര്ക്കാറിെൻറതന്നെയും കൈയടി വാങ്ങിയ, ഏറ്റെടുത്ത കാര്യങ്ങള്‍ വിജയത്തിലെത്തിച്ച ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെൻറ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് താൽക്കാലിക അവധി നല്കി ഉണക്കമീന്‍ കച്ചവടം ആരംഭിച്ചു.
മാവേലിക്കര മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കും തനിക്കും വരുമാനം കണ്ടെത്താൻ ചെറുസംരംഭത്തിന് തുടക്കമിട്ടത്. രഘുപ്രസാദിെൻറ നേതൃത്വത്തില്‍ തഴക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തണൽ സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തിലാണ് സംരംഭം.
കഴിഞ്ഞ പ്രളയത്തിലും ഈ മഹാമാരിക്കാലത്തും സേവനത്തിെൻറ പാതയില്‍ നീങ്ങിയിരുന്ന തണലിലെ ചെറുപ്പക്കാരില്‍ പലര്‍ക്കും കോവിഡ്കാലത്ത് തൊഴില്‍ നഷ്ടമായിരുന്നു. ഭരണസമിതി അധികാരം ഒഴിഞ്ഞതിനുശേഷം രഘുപ്രസാദും മത്സര രംഗത്തിന് താൽക്കാലിക അവധി നല്‍കുകയാണെന്ന് ഉറപ്പിച്ചിരിേക്കയാണ് ഇത്തരമൊരു ആശയം മനസ്സില്‍ കയറിക്കൂടിയത്. എന്തും വലിയ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്ന രഘുപ്രസാദ് ഇതിലും തെൻറ വൈഭവം പ്രകടമാക്കി. അങ്ങനെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിെൻറ വടക്കുഭാഗത്തുള്ള കടമുറിയില്‍ സ്ഥാപനം തുറന്നു. രഘുപ്രസാദും ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായിരുന്ന രഞ്ജിത്ത് ഗംഗാധരനും ഉൾപ്പെടെ അഞ്ചുപേരാണ് സ്ഥാപനത്തിെൻറ നടത്തിപ്പുകാര്‍. ഉണക്കമീന്‍, മുട്ട, അച്ചാറുകള്‍ കൂടാതെ തേങ്ങ, വിഷലിപ്തമല്ലാത്ത മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഉള്‍പ്പടെയുള്ള ഭഷ്യവിഭവങ്ങള്‍ എന്നിവയും വില്‍ക്കുന്ന സംരംഭമായി ഇതിനെ മാറ്റുക എന്നതാണ് തെൻറ ലക്ഷ്യമെന്ന് രഘുപ്രസാദ് അറിയിച്ചു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നിരവധി വ്യത്യസ്ത പദ്ധതികളാണ് രഘുപ്രസാദിെൻറ കാലത്ത് നടപ്പാക്കിയത്. ഓണാട്ടുകര കാര്‍ഷിക പൈതൃക ചരിത്രമ്യൂസിയം, മിയാവാക്കി പദ്ധതി, ഗണിതലാബ്, സയന്‍സ് ലാബ്, ഓണാട്ടുകര പുസ്തകമൂല തുടങ്ങിയ പദ്ധതികളുടെയൊക്കെ മുഖ്യശില്പിയും അദ്ദേഹമായിരുന്നു. അതില്‍ ഓണാട്ടുകര മ്യൂസിയം ഇന്ത്യയിലെതന്നെ ആദ്യത്തെ പ്രദേശിക മ്യൂസിയമാണ്.
മൂന്ന് പതിറ്റാണ്ടായി മാവേലിക്കരയുടെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ കെ. രഘുപ്രസാദ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.