കായംകുളം പാർക്ക്

ജങ്​ഷനിൽ വൈദ്യുതി

ലൈനിൽ കുടുങ്ങിയ

പ്രാവിനെ രക്ഷപ്പെടുത്തുന്നു

വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി ജീവനക്കാരും

കായംകുളം: വൈദ്യുതി ലൈനിൽ കുരുങ്ങി പ്രാണനുവേണ്ടി പിടഞ്ഞ പ്രാവിന് അഗ്നിരക്ഷാ സംഘവും കെ.എസ്.ഇ.ബി ജീവനക്കാരും രക്ഷകരായി. തിരക്കേറിയ കെ.പി റോഡിൽ പാർക്ക് മൈതാനിയുടെ ഭാഗത്തെ വൈദ്യുതി ലൈനിൽ വ്യാഴാഴ്ച വൈകീട്ടാണ് പ്രാവ് കുരുങ്ങിയത്. വെള്ളിയാഴ്ച രാവിലെ കടകൾ തുറക്കാൻ വ്യാപാരികൾ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. 

അഗ്നിരക്ഷാ സേനക്കാർ കുതിച്ചെത്തിയെങ്കിലും വൈദ്യുതി പ്രവഹിക്കുന്നതിനാൽ ഒന്നും ചെയ്യാനായില്ല. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെ വിളിച്ചു വരുത്തി, ലൈൻ ഓഫ് ചെയ്ത ശേഷം കുരുക്ക് ഒഴിവാക്കി പ്രാവിനെ രക്ഷിച്ചു.

ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ശ്രീകുമാർ, സേന അംഗങ്ങളായ സുരേഷ് കുമാർ, ഷിബു ക്രിസ്റ്റഫർ, ദൈജു, സജിത്ത്, ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവരാണ് അഗ്നി രക്ഷസംഘത്തിൽ ഉണ്ടായിരുന്നത്.  വെസ്റ്റ് വൈദ്യൂതി ഓഫിസിലെ വിനോദ്, വിഷ്ണു, ബിനീഷ്, ഷാജഹാൻ എന്നിവർ ഇവർക്ക് സഹായികളായി എത്തി.

Tags:    
News Summary - The fire force and KSEB staff rescued the pigeon stuck in the power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.