ആലപ്പുഴ: ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് സൗകര്യങ്ങളുള്ള പ്രീതികുളങ്ങര കലവൂര്‍ എം. ഗോപിനാഥന്‍ സ്‍മാരക സ്റ്റേഡിയം ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 3.30ന് മന്ത്രി വി. അബ്‍ദുറഹ്മാന്‍ നിർവഹിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 3.82 കോടി വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നാലുവരി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ ടര്‍ഫ്, മിനി ഫുട്ബാള്‍ ഗ്രൗണ്ട് ഇന്‍ നാച്വറല്‍ ഗ്രാസ്, അഡ്മിനിസ്ട്രേഷന്‍ ബില്‍ഡിങ് കം ഫിറ്റ്നസ് സെന്റര്‍, വോളിബാള്‍, ബാസ്‍കറ്റ് ബാള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ തുടങ്ങിവക്ക് മള്‍ട്ടിപര്‍പ്പസ് കോര്‍ട്ടുമുണ്ട്.
അന്നേദിവസം ഉച്ചക്ക് 2.30ന് കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്കൂൾ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, വൈകീട്ട് അഞ്ചിന് ആര്യാട് പഞ്ചായത്ത് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും.
20 ഇനങ്ങളിലെ കായികമത്സരങ്ങൾ നടത്താൻ കഴിയുന്ന രണ്ട് സ്റ്റേഡിയത്തിനും ബജറ്റിൽ അഞ്ചുകോടി വീതം വകയിരുത്തിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ. ജോസഫ് അര്‍ജുന, സെക്രട്ടറി എൻ. പ്രദീപ്കുമാര്‍, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുദര്‍ശനാഭായ്, ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് ജി. ബിജുമോന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.