ആലപ്പുഴ: കയർ കോർപറേഷന്റെ ഉൽപന്നങ്ങൾ അമേരിക്കയുടെ വാൾമാർട്ടിന്റെ ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് സാധ്യമാകുന്നതെന്ന് വ്യവസായ-നിയമ-കയർ മന്ത്രി പി. രാജീവ് പറഞ്ഞു.
വാൾമാർട്ട് ഓൺലൈൻ മുഖാന്തരം വിൽപന നടത്തുന്നതിനുള്ള കയർ ഉൽപന്നങ്ങളുടെ ആദ്യ കണ്ടെയ്നർ ഫ്ലാഗ് ഓഫും കയർ ആൻഡ് ക്രാഫ്റ്റ് ഷോറൂം ഉദ്ഘാടനവും പരമ്പരാഗത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് പരിശീലനം നേടിയ തൊഴിലാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നൽകുന്ന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എച്ച്. സലാം എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ കെ.കെ. ജയമ്മ, കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കയർ കോർപറേഷൻ മുൻചെയർമാൻ ആർ. നാസർ, കയർവകുപ്പ് ഡയറക്ടർ ആനി ജൂല തോമസ്, ബി.പി.ടി എക്സിക്യൂട്ടിവ് ചെയർമാൻ കെ. അജിത് കുമാർ, കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. പ്രതീഷ് ജി. പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.