representative image    

ലഹരിമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെയും ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്വത്ത് കണ്ടുകെട്ടും

ആലപ്പുഴ: ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെയും ബന്ധുക്കളുടെയും കൂട്ടാളികളുടെയും സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാൻ നടപടി ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. എറണാകുളം റേഞ്ചിന്റെ പരിധിയിൽ വരുന്ന ആലപ്പുഴ, എറണാകുളം റൂറൽ, ഇടുക്കി, കോട്ടയം ജില്ലകളിൽ റേഞ്ച്ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ നിർദേശപ്രകാരം ആരംഭിച്ച ശക്തമായ നടപടികളുടെ ഭാഗമായാണിത്.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളവരും തുടർച്ചയായി ഇത്തരം കേസുകളിൽപെടുന്നവരെ കണ്ടെത്തി അവരുടെയും അടുത്ത ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുടെ സ്ഥാവര ജംഗമവസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. റവന്യൂ, മോട്ടോർ വാഹന വകുപ്പുകൾ, ബാങ്ക് അധികാരികൾ എന്നിവരിൽനിന്നും ഇവരുടെ വിവരങ്ങൾ ശേഖരിക്കും. മാവേലിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ലിജു ഉമ്മന്റെയും ബന്ധുക്കളുടെയും ലക്ഷക്കണക്കിന് വിലവരുന്ന വാഹനങ്ങളാണ് മാവേലിക്കര പൊലീസ് കണ്ടുകെട്ടിയത്.

ഇത്തരത്തിൽ ജില്ലയിലെ ലഹരിമരുന്ന് കേസുകളിൽ ഉൾപെട്ട എല്ലാ പ്രതികളുടെയും, അവരുടെ ബന്ധുക്കളുടെയും, കൂട്ടാളികളുടെയും സ്ഥാവര ജംഗമവസ്തുക്കൾ കണ്ടുകെട്ടുന്നതിനും കൂടാതെ, ഇത്തരംപ്രതികൾക്കെതിരെ കരുതൽ തടങ്കൽ നടപടികളും ആരംഭിച്ചതായി ജി. ജയ്‌ദേവ് അറിയിച്ചു.

Tags:    
News Summary - The property of those involved in the drug case, relatives and associates will be confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.