തുറവൂർ: അന്ധാകാരനഴിമുഖത്ത് മണൽത്തിട്ട നീക്കുന്ന ജോലി അവസാന ഘട്ടത്തിലേക്ക്. പൊഴിയും കടലും ചേരുന്ന ഭാഗം മാത്രമാണ് ഇനി മുറിക്കാനുള്ളത്. അഴിമുഖത്തുനിന്ന് പൊഴിച്ചാൽ വഴി വടക്കേ സ്പില്‍വേ പാലത്തിലേക്കുള്ള ഭാഗത്താണ് ഇപ്പോൾ മണൽ നീക്കുന്നത്. യന്ത്ര സഹായത്താൽ നീക്കുന്ന മണൽ ഒരുവശത്തേക്ക് ഒതുക്കുകയാണിപ്പോൾ.
ഏകദേശം അഞ്ചു മീറ്റർ വീതിയിലാണ് മണൽ നിൽക്കുന്നത് ആഴവും കൂട്ടുന്നുണ്ട്. 10 ദിവസം മുമ്പാണ് ജോലി തുടങ്ങിയത്. കുത്തിയതോട്, തുറവൂർ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിലെ പെയ്തുവെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ അന്ധകാരനഴി അഴിമുഖത്ത് രൂപംകൊണ്ട മണൽത്തിട്ട തടസ്സമാകും. അതുകൊണ്ട് പട്ടണക്കാട് പഞ്ചായത്ത് കമ്മിറ്റി പൊഴിമുറിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാത്രിയും പകലും മണ്ണ് നിൽക്കുന്നുണ്ട്. പൊഴി പൂർണമായും മുറിച്ചുകഴിഞ്ഞാൽ ഇതുവഴി വള്ളം ഇറക്കി കടലിൽ പോകാൻ കഴിയുമെന്ന് തൊഴിലാളികൾ പറയുന്നു. ഇല്ലെങ്കിൽ മറ്റു തുറമുഖങ്ങളെ ആശ്രയിക്കണം. ഇത് അധിക ചെലവ് വരുത്തും. പൊഴി മുറിക്കുന്ന മണ്ണ് വള്ളങ്ങളിലെത്തി എടുക്കാൻ തൊഴിലാളികളെ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.സി.പി.എം നേതൃത്വത്തിൽ ഇതിനായി കഴിഞ്ഞ ദിവസം സമരപ്രഖ്യാപന കൺവെൻഷനും നടന്നു. സമീപത്തുള്ള വീടുകളുടെ മുറ്റം ഉയർത്തുന്നതിന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കുവേണ്ടി മുൻകാലങ്ങളിൽ ഈ മണ്ണ് ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.