ആലപ്പുഴ: എ.സി റോഡ് നവീകരണ ഭാഗമായി നിർമിക്കുന്ന പൊങ്ങപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് വലിയ ക്രെയിനിെൻറ സഹായത്തോടെ ആരംഭിച്ച ജോലി ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പൂർത്തിയായത്. പുനർനിർമിക്കുന്ന പൊങ്ങപാലത്തിെൻറ നിർമാണം ജലഗതാഗതത്തിന് തടസ്സമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധമുയർത്തിയതോടെ ഗർഡർ സ്ഥാപിക്കുന്ന ജോലി തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തോമസ് കെ.തോമസ് എം.എൽ.എ, നെടുമുടി പഞ്ചായത്ത് പ്രസിഡൻറ് മിനി മന്മഥൻ നായർ തുടങ്ങിയവർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.
ഗർഡർ സ്ഥാപിച്ചതിന് പിന്നാലെ സമീപത്തെ താൽക്കാലിക പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. സ്റ്റീൽ ഉപയോഗിച്ച് ബലപ്പെടുത്തിയ 14 ഗർഡറുകൾ വലിയക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. തിങ്കളാഴ്ച മുതൽ ഇതിന് മുകളിൽ സ്ലാബ് പാകുന്ന ജോലികൾ ആരംഭിക്കും. കമ്പികെട്ടിയശേഷം നാലുദിവസത്തിനകം സ്ലാബിെൻറ കോൺക്രീറ്റ് നടത്തും. തുടർന്ന് 14 ദിവസം കോൺക്രീറ്റ് ഉറപ്പിക്കുന്നതിന് നിർമാണം നിർത്തിവെക്കും. ഈസമയം ഇരുവശങ്ങളിലെയും സമീപപാതയുടെയും സ്ലാബിെൻറ നിർമാണം നടത്തും.
അടുത്തമാസം 25നകം പാലം പൂർത്തിയാക്കി ഗതാഗതത്തിന് തുറക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചവരെ െപാങ്ങ മുതൽ കളർകോട് വരെ ഭാഗത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ആലപ്പുഴയിൽനിന്നടക്കം കടന്നെത്തിയ തദ്ദേശീയരുടെ ചെറിയവാഹനങ്ങൾ കൈനകരിയിൽനിന്നും ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂപ്പള്ളി ജങ്ഷനിൽനിന്നും വഴിതിരിച്ചുവിട്ടിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനൊപ്പം ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികെളയും നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.