ആലപ്പുഴ: ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ ആദിത്യനും അഭിമന്യൂവിനും അദ്വൈതിനും മറ്റ് കുട്ടികളെ പോലെ ഫോണിൽ െഗയിം കളിക്കാനോ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനോ കഴിയില്ല. നഗര സഭാതിർത്തിയിലെ കോയിപ്പള്ളി - തോട്ടാതോട് റോഡരികിൽ അവർ കച്ചവടത്തിനുണ്ടാകും. യഥാക്രമം 14 ഉം 12ഉം ഒമ്പതും വയസ്സുള്ള ഈ കുട്ടികൾ താൽക്കാലിക പച്ചക്കറി കച്ചവടത്തിൽ ഏർപ്പെടുന്നത് കാണുന്നവർക്ക് അത്ഭുതം.
കളിചിരികളുടെയും പഠനത്തിൻറയും ലോകത്തുനിന്ന് മൂന്ന് കുരുന്നുകൾ തെരുവ് കച്ചവടത്തിനിറങ്ങിയത് രോഗിയായ പിതാവിനെ സഹായിക്കാനാണ്. കുട്ടികളുടെ ഊർജം കണ്ട് അവശതകൾ മറന്ന് ഓട്ടോ ഓടിക്കുകയാണ് ആലപ്പുഴ കരളകം വാർഡിൽ വാടകക്ക് താമസിക്കുന്ന കെ.വി ശെൽവരാജ്. സ്വർണപ്പണിക്കാരനായിരുന്ന ശെൽവരാജിന് ഹൃദയാഘാതത്തെ തുടർന്ന് ആ പണി നിർത്തേണ്ടിവന്നു. ചികിത്സ കഴിഞ്ഞെത്തിയപ്പോൾ കുടുംബം പോറ്റാൻ ഓട്ടോ ഓടിക്കാൻ തുടങ്ങി. സ്കൂൾ കുട്ടികളുടെ ഓട്ടമായിരുന്ന ഏക വരുമാന മാർഗം. കോവിഡ് എത്തിയതോടെ അത് നിലച്ചു. ഇതിനിടെ രക്തം കട്ടപിടിച്ചതിനും ചികിത്സയിലായി. വരുമാനം നിലച്ചതോടെ വീട്ടുവാടക നൽകിയിട്ട് എട്ട് മാസമായി.
കറൻറ് ചാർജ് അടയ്ക്കാത്തതിനാൽ അക്ഷരാർഥത്തിലും ജീവിതം ഇരുട്ടിലായി. ഇതിനിടെയാണ് മക്കൾ സ്വന്തം നിലയിൽ പച്ചക്കറിയും പഴവും മുട്ടയും കുടിവെള്ളവും മാസ്ക്കുമുൾപ്പെടെയുള്ള സാധനങ്ങളുമായി കച്ചവടം തുടങ്ങിയത്.
അമ്മ തൊട്ടടുത്ത വീട്ടിൽ ജോലിക്ക് ഇടവിട്ട ദിവസങ്ങളിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ പരിശോധനക്ക് പോയി മടങ്ങിവരുന്ന വഴി മാർക്കറ്റിൽ പോയി ശെൽവ രാജ് പച്ചക്കറിയെടുക്കും. മക്കൾ മൂവരും ഓടിനടന്ന് എല്ലാം ചെയ്യുമ്പോൾ ശെൽവരാജ് സങ്കടങ്ങൾ മറക്കുകയാണ്.
ഓട്ടോയിൽ വന്നിരുന്ന കുട്ടികളുടെ മാതാപിതാക്കളാണ് സാധനങ്ങൾ വാങ്ങാൻ മുൻകൂർ പണം നൽകുന്നത്.
പറക്കമുറ്റാത്ത കുട്ടികൾക്ക് പഠിക്കാൻ വേണ്ടി പേരിനൊരു കൂരയും കച്ചവടത്തിന് ഒരു നാൽ ചക്ര വാഹനവുമാണ് ഇവർക്ക് ആവശ്യം. ശെൽവരാജിെൻറ സെൽ നമ്പർ 9526930064.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.