റോ​ഡ് പൊ​ളി​ച്ച​ത് മൂ​ലം കോ​ടം​തു​രു​ത്ത് പ്ര​ദേ​ശ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​സ്തം​ഭ​നം

ഉയരപ്പാത നിർമാണം പരാതികൾ പരിഹരിക്കാൻ കരാർ കമ്പനി തയാറാകുന്നില്ല

തു​റ​വൂ​ർ: തു​റ​വൂ​ർ - അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ ഒ​ന്നും പ​രി​ഹ​രി​ക്കാ​ൻ നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​തെ ചൊ​ല്ലി പ​രാ​തി​ക​ളു​യ​രു​ന്നു.

കോ​ടം​തു​രു​ത്ത് പ്ര​ദേ​ശ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത​യു​ടെ തൂ​ണ് സ്ഥാ​പി​ക്കു​മ്പോ​ൾ വ​ലി​യ അ​ള​വി​ൽ പു​റ​ന്ത​ള്ളു​ന്ന പൈ​ലി​ങ്​ പി​റ്റി​ലെ ച​ളി​വെ​ള്ളം റോ​ഡി​ലേ​ക്ക്​ പ​മ്പ് ചെ​യ്തു വി​ടു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ടം​തു​രു​ത്ത് ഫാ​ത്തി​മ മാ​താ ച​ർ​ച്ചി​ന് സ​മീ​പം ഹൈ​വേ പൊ​ളി​ച്ച് അ​ടി​യി​ലൂ​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​ന് ക​മ്പ​നി അ​ധി​കൃ​ത​ർ ത​യാ​റാ​യി. റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ട്ട​ത് മൂ​ലം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ നി​ര​ങ്ങി​യാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​തു​മൂ​ലം ഇ​വി​ടെ ഗ​താ​ഗ​ത സ്തം​ഭ​നം നേ​രി​ടു​ക​യാ​ണ്. റോ​ഡി​ന് ത​ക​രാ​റി​ല്ലാ​തെ ത​ന്നെ റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ അ​ശോ​ക ബി​ൽ​ഡ് കോ​ൺ എ​ന്ന ക​മ്പ​നി​ക്ക് ക​ഴി​യു​മെ​ന്നി​രി​ക്കെ റോ​ഡ് പൊ​ളി​ച്ച് പൈ​പ്പ് സ്ഥാ​പി​ച്ച​ത് നാ​ട്ടു​കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്​​ത​മാ​ണ്. കോ​ടം​തു​രു​ത്തി​ലെ സ്കൂ​ളി​ന് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള​ക്കെ​ട്ട് മാ​റ്റാ​ൻ ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​രു​ന്ന പ​മ്പ് സെ​റ്റ് എ​ടു​ത്തു മാ​റ്റി​യി​ട്ടു​ണ്ട്.

അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ എ​ല്ലാ​വ​രും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​രെ നേ​രി​ൽ വി​ളി​ച്ച്, നി​ർ​മാ​ണം മൂ​ലം നാ​ട്ടു​കാ​ർ​ക്കു​ള്ള ക​ഷ്ട​ത​ക​ളെ കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാം എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പും ന​ൽ​കി. എ​ന്നാ​ൽ, സ​ർ​വി​സ് റോ​ഡ് ടാ​ർ ചെ​യ്യാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഒ​ന്നും ന​ട​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

Tags:    
News Summary - contract company is not ready to resolve the complaints regarding the construction of the elevated road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.