തുറവൂർ: താലൂക്ക് ആശുപത്രിയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ട്രൂനാറ്റ് ലാബ് സ്ഥാപിക്കുന്നു. ലാബിലെ പ്രധാന മെഡിക്കൽ ഉപകരണമായ ബയോസേഫ്റ്റി കാബിനറ്റ് ഉൾെപ്പടെയുള്ള മെഷിനറികളും സജ്ജമാക്കിയിട്ടുണ്ട്. ഇനി രണ്ട് മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ഫലം ലഭ്യമാകും. ഉപകരണങ്ങൾ സർക്കാർ നൽകുമ്പോൾ പ്രവർത്തന ചെലവായ 13 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നൽകും.
ചെല്ലാനം, പള്ളിത്തോട്, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലെ രോഗനിർണയം നടത്താൻ കഴിയാത്തവർക്ക് തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ സംവിധാനം പ്രയോജനകരമാകും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിെൻറ പരിധിയിൽ ട്രൂനാറ്റ് പരിശോധന സംവിധാനമില്ലാതിരുന്നതിനാൽ ഈ സ്ഥലങ്ങളിൽ നടത്തിയിരുന്ന കോവിഡ് നിർണയ പരിശോധനകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസമെങ്കിലും കാലതാമസമുണ്ടായിരുന്നു.
ലാബിനാവശ്യമായ ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. കാബിനുകൾ തിരിക്കുന്ന ജോലി നടന്നുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.