ആലപ്പുഴ: നഗരഹൃദയത്തിലെ സ്റ്റേഷനറിക്കടയിൽനിന്ന് രണ്ടുലക്ഷം രൂപയുടെ സിഗരറ്റ് കവർന്നു. ആലപ്പുഴ സ്റ്റേഡിയം വാർഡ് റെയ്ബാൻ കോംപ്ലക്സിലെ ബി.എം. സ്റ്റോഴ്സിലായിരുന്നു മോഷണം. ബുധനാഴ്ച രാത്രി 11.45നാണ് സംഭവം. കടയുടെ പുറത്തെ ഷട്ടറിനോട് േചർന്ന ഗേറ്റ് തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഷർട്ടറിെൻറ പൂട്ട് തകർത്താണ് അകത്തുകയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന കിങ്ങ്സ് ലൈറ്റ്, വിൽസ്, മിനി വിൽസ്, ഗോൾഡ്, മിനി ഗോൾഡ് എന്നിവയടക്കമുള്ള വിലകൂടിയ സിഗരറ്റുകളാണ് കവർന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് കടതുറക്കാനെത്തിയ ജോലിക്കാരാണ് പൂട്ടുതകർന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിേശാധനയിലാണ് മോഷണവിവരം അറിയുന്നത്. മേശകുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു.
ഇതിനൊപ്പമുണ്ടായ പഴ്സിൽ സൂക്ഷിച്ച എ.ടി.എം, പാൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടമായില്ല. പഴ്സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സി.സി.ടി.വിയിൽ പാൻറ് ധരിച്ച് 35-40 വയസ്സ് തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്ടാവിെൻറ ചിത്രം തെളിഞ്ഞിട്ടുണ്ട്. സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.