പകൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക്​ ജാഗ്രത നിർദേശം

ആ​ല​പ്പു​ഴ: ക​ടു​ത്ത ചൂ​ട്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽ നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ വെ​യി​ൽ ഏ​ൽ​ക്കു​ന്ന ജോ​ലി​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ജ​ലാം​ശ​മു​ള്ള പ​ഴ​ങ്ങ​ളും മ​റ്റും ക​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക.

തു​ട​ർ​ച്ച​യാ​യി ശ​രീ​ര​ത്തി​ൽ വെ​യി​ൽ ഏ​ൽ​ക്കാ​തെ നോ​ക്ക​ണം. ഇ​ട​ക്കി​ട​ക്ക് വി​ശ്ര​മി​ക്കു​ക​യും വേ​ണം. പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി ത​ണ​ലും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണം. ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്‌​ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. നി​ർ​ബ​ന്ധ​മാ​യും പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ, മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​രെ ഉ​ച്ച​സ​മ​യ​ത്തു​ള്ള നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

പ​രി​പാ​ടി​ക​ളു​ടെ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള പൊ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷി​ത​ത്വം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ക​ർ​ശ​ന​മാ​യി ഉ​റ​പ്പ് വ​രു​ത്ത​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ത​യാ​റെ​ടു​പ്പ് ന​ട​ത്ത​ണം.

സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​രു​മി​ച്ച് എ​ത്തി​യാ​ലും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ത​യാ​റെ​ടു​പ്പു​ക​ൾ. ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ച് നി​ർ​ത്ത​ണം.

വ​ലി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. 

Tags:    
News Summary - Warning to those participating in public events during the day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.