ഉറങ്ങികിടന്ന വിട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുംന്തുറ നന്ദു ഭവനത്തിൽ പ്രവീണി (40) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയതോടെ പ്രതി രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ. ഹരോൾഡ് ജോർജ്, എസ്ഐ. ജോൺ തോമസ്, ജി.എസ്.ഐ ജോസി, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - youth arrested for trying to molest house made

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.