തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (133) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ നാലു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്ന് (2018 സ്‌കീം - റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം - സപ്ലിമെന്ററി), മൂന്ന് (2018 സ്‌കീം - റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം - സപ്ലിമെന്ററി) സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.ടി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി ജൂണ്‍നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്യൂണിക്കേറ്റിവ് അറബിക് (സപ്ലിമെന്ററി - 2017 - 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (128), ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ആൻഡ് വിഡിയോ പ്രൊഡക്ഷന്‍ (129), ബി.എ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (116) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2017 -2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പ്രാക്ടിക്കല്‍ കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി സ്‌പെഷല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 24ന് അമ്പലത്തറ നാഷനല്‍ കോളജിലും മേയ് 25ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലും നടത്തും. ഈ കോഴ്‌സിന്റെ വൊക്കേഷണല്‍ മൈക്രോബയോളജി സ്‌പെഷല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 25, 26 തീയതികളില്‍ തോന്നയ്ക്കല്‍ എ.ജെ കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുതുക്കിയ ടൈംടേബിള്‍ കേരളസര്‍വകലാശാല 2022 ജൂണ്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ & സപ്ലിമെന്ററി (2020 സ്‌കീം - ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ) /ട്രാവല്‍ ആൻഡ് ടൂറിസം), സപ്ലിമെന്ററി (2018 സ്‌കീം - ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ)/ട്രാവല്‍ ആൻഡ് ടൂറിസം/ഈവനിങ്-റെഗുലര്‍) പരീക്ഷകള്‍ ജൂണ്‍ 10 ലേക്ക് മാറ്റി. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.