Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള വാഴ്​സിറ്റി...

കേരള വാഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ്​ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (133) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ നാലു​ വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ഒന്ന് (2018 സ്‌കീം - റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം - സപ്ലിമെന്ററി), മൂന്ന് (2018 സ്‌കീം - റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം - സപ്ലിമെന്ററി) സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ്​ കാറ്ററിങ്​ ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.ടി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി ജൂണ്‍നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. കമ്യൂണിക്കേറ്റിവ് അറബിക് (സപ്ലിമെന്ററി - 2017 - 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ജേണലിസം ആൻഡ്​ മാസ് കമ്യൂണിക്കേഷന്‍ (128), ബി.എ ജേണലിസം ആൻഡ്​ മാസ് കമ്യൂണിക്കേഷന്‍ ആൻഡ്​ വിഡിയോ പ്രൊഡക്​ഷന്‍ (129), ബി.എ മലയാളം ആൻഡ്​ മാസ് കമ്യൂണിക്കേഷന്‍ (116) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2017 -2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പ്രാക്ടിക്കല്‍ കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ്​ ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) കോഴ്‌സിന്റെ കോര്‍ ബയോകെമിസ്ട്രി സ്‌പെഷല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 24ന് അമ്പലത്തറ നാഷനല്‍ കോളജിലും മേയ് 25ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലും നടത്തും. ഈ കോഴ്‌സിന്റെ വൊക്കേഷണല്‍ മൈക്രോബയോളജി സ്‌പെഷല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 25, 26 തീയതികളില്‍ തോന്നയ്ക്കല്‍ എ.ജെ കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുതുക്കിയ ടൈംടേബിള്‍ കേരളസര്‍വകലാശാല 2022 ജൂണ്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ & സപ്ലിമെന്ററി (2020 സ്‌കീം - ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ) /ട്രാവല്‍ ആൻഡ്​ ടൂറിസം), സപ്ലിമെന്ററി (2018 സ്‌കീം - ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ)/ട്രാവല്‍ ആൻഡ്​ ടൂറിസം/ഈവനിങ്​-റെഗുലര്‍) പരീക്ഷകള്‍ ജൂണ്‍ 10 ലേക്ക് മാറ്റി. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story