കൊച്ചി: വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പ്രിൻസ് ഒ.എസ്.ജെ വചനപ്രഘോഷണം നടത്തി. 12നാണ് എട്ടാം തിരുനാൾ. പോർച്ചുഗീസ് മിഷനറിമാർ എ.ഡി 1524 ൽ സ്ഥാപിച്ച പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ് വല്ലാർപാടം പള്ളി. 26 പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. EC VALLARPADAM BASILICA വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിനോടനുബന്ധിച്ച് വല്ലാർപാടത്തമ്മയുടെ തിരുസ്വരൂപവും വഹിച്ച് നടന്ന പ്രദക്ഷിണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.