അയ്യമ്പുഴ: അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയില്‍ . പാണ്ടുപാറ പള്ളിക്ക് സമീപം വാഴപ്പിള്ളി വീട്ടില്‍ ജോയി, പാലാട്ടി അന്തോണി എന്നിവരുടെ വാഴത്തോട്ടവും റബറും കാര്‍ഷിക വിളകളുമാണ് കഴിഞ്ഞ ദിവസം രാത്രി പൂര്‍ണമായും നശിപ്പിച്ചത്. കൃഷിനാശം സംഭവിച്ച സ്ഥലം റോജി എം. ജോണ്‍ എം.എല്‍.എ സന്ദര്‍ശിച്ചു. എം.എല്‍.എയുടെ നിദേശപ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിർദേശം നല്‍കി. അയ്യമ്പുഴ പഞ്ചായത്തിലെ വന്യജീവി ആക്രമണം സംബന്ധിച്ച് നിരവധി തവണ നിയമസഭക്ക് അകത്തും പുറത്തും ശബ്ദമുയര്‍ത്തിയിട്ടും വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കൃത്യമായ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടി സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മുന്‍ എം.എല്‍.എ പി.ജെ. ജോയ്, ജില്ല പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാവുങ്ങ, കാലടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സാംസണ്‍ ചാക്കോ, കെ.ഒ. വര്‍ഗീസ്, പോള്‍സണ്‍ കാളാംപറമ്പില്‍ എന്നിവരും എം.എല്‍.എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലം അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന്റെ നേതൃത്വത്തിലും സന്ദര്‍ശിച്ചു. ചിത്രം: അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ച സ്ഥലം റോജി എം. ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.